മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജോർജൂട്ടിയുടെ പുതിയ തന്ത്രപാടുകൾ എന്തൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഓരോ മലയാളി പ്രേക്ഷകരും ഇന്ത്യൻ സിനിമ പ്രേമികളും. ചിത്രത്തിന്റെ റിലീസ് അടുക്കുന്തോറും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വാർത്തകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
ഇപ്പോഴിതാ മോഹൻലാലിൻറെ മകൾ അനു എന്ന കഥാപാത്രമായെത്തിയ എസ്തർ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആ ചോദ്യം ചെയ്യുന്ന സീൻ എത്ര കാലം കഴിഞ്ഞാലും, അനു എത്ര വലുതായാലും ആ ട്രോമ മറക്കാനാകില്ല. സെക്കൻഡിൽ വരുമ്പോൾ ഫുൾ ഫോക്കാസ് ചേച്ചിയിലാണ്. അച്ഛനും അമ്മയും എപ്പോഴും ചേച്ചിയിലാണ് ശ്രദ്ധ. അല്ലെങ്കിൽ പൊലീസിന്റെ വണ്ടി വരുമ്പോൾ ചേച്ചി പേടിക്കുന്നു അങ്ങനെ ചേച്ചിയെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത്.
അപ്പോൾ എവിടെയൊക്കെയോ അനുവിന് തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന വിഷമം ഉണ്ട്. അനുവിന് അഞ്ജുവിനോട് സ്നേഹം എന്തായാലും ഉണ്ട്. കാരണം അത്രയും ഇഷ്ടമുള്ള ഒരാളാണ് അവൾക്ക് ചേച്ചി. കൂടാതെ ആ ഫാമിലി ബോണ്ടിങ് വളരെ വലുതാണ്.
രണ്ടിലേക്ക് വന്നപ്പോൾ ആ പ്രായത്തിന്റേതായ പ്രശ്നങ്ങൾ അനുവിനുണ്ട്. കൂടാതെ ആരും ഒന്നും പറയാത്തതിന്റെ ഒരു നിരാശയും അവൾക്കുണ്ട്. ഇത് എന്താണ് തീർന്നോ നമ്മുടെ ലൈഫ് എങ്ങോട്ടാണ് പോകുന്നത് എന്നെല്ലാമുള്ള ഒരു ചിന്ത അവൾക്കുണ്ട്,’ എസ്തർ അനിൽ പറഞ്ഞു.
ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവർ വീണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പഴയ താരനിര വീണ്ടും ഒന്നിക്കുന്നതും ചിത്രത്തിന് വലിയ കരുത്താണ്. കുടുംബബന്ധങ്ങളും അന്വേഷണവും മാനസിക സമ്മർദ്ദവും സസ്പെൻസും ചേർന്ന മറ്റൊരു ശക്തമായ ത്രില്ലറിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുക. റിലീസിന് ആഴ്ചകൾ മത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ ടീസർ റിലീസ് ഇന്ന് ( ബുധൻ) പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ.
Content Highlight: Esther Anil talks about her character in the movie Drishyam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.