മുംബൈ: ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബ് ആര്‍സനല്‍ താരം അലക്‌സാണ്ടര്‍ ഇവ്വോബിയെ ഗറില്ലയോട് താരതമ്യം ചെയ്ത ബോളിവുഡ് നടി ഇഷ ഗുപ്ത മാപ്പ് പറഞ്ഞു.

ആര്‍സനല്‍ ആരാധിക കൂടിയായ ഇഷ ഇവ്വോബിയുടെ പ്രകടനത്തെ വിലയിരുത്തുന്നതിനിടയിലാണ് വംശീയമായി അധിക്ഷേപിച്ചത്. വാട്ട്‌സാപ്പ് ചാറ്റിനിടയിലായിരുന്നു അധിക്ഷേപം. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് നടി ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആക്കിയതോടെയാണ് സംഭവം വിവാദമായത്.

“” വിങുകളിലാണ് നമുക്ക് പ്രശ്‌നം. ഗറില്ല മുഖമുള്ള ഇവോബി വീണ്ടും മോശമായാണ് കളിക്കുന്നത്. പ്രകടനം വളരെ മോശം.”” ഇതായിരുന്നു ഇഷയും സുഹൃത്തും തമ്മിലുള്ള ചാറ്റില്‍ പറഞ്ഞത്.

ആര്‍സനല്‍ അംബാസഡര്‍ കൂടിയായ ഇഷ ഇത്തരത്തില്‍ വംശീയമായി അധിക്ഷേപിച്ചത് മോശമായെന്ന് പറഞ്ഞ് താരത്തിനെതിരെ വിമര്‍ശനവുമായി ലോകമെമ്പാടുമുള്ള ആര്‍സനല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് ഇഷ മാപ്പ് പറഞ്ഞത്.

വംശീയമായി അധിക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നായിരുന്നു ഇഷയുടെ ട്വീറ്റ്. ക്ഷമ പറഞ്ഞെങ്കിലും താരത്തെ വെറുതെ വിടാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല.

നോരത്തെ കോഫി വിത്ത് കരണ്‍ ജോഹര്‍ പരിപാടിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉന്നയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ മുന്‍ കാമുകിയാണ് ഇഷ