[share]

[] ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി തുല്യാവകാശ കമ്മീഷന്‍ (ഇ.ഒ.സി) രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണിത്.

ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍  സമര്‍പ്പിച്ചിരുന്ന നിര്‍ദേശത്തിനാണ് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയത്.

സര്‍ക്കാര്‍, തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ന്യൂനപക്ഷങ്ങളുടെ മതിയായ പ്രാധിനിത്യം ഇ.ഒ.സി ഉറപ്പ് വരുത്തും.

ഇത് കൂടാതെ ഹൗസിങ് സൊസൈറ്റികളിലെ അവകാശങ്ങള്‍, താമസ സൗകര്യങ്ങള്‍ നിഷേധിക്കല്‍ എന്നിവയിലെ പ്രശ്‌നങ്ങളും ഇ.ഒ.സി പരിഗണിക്കും.

കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി അധ്യക്ഷനായ മന്ത്രിസഭ ഉപസമിതിയാണ് ഇ.ഒ.സിയുടെ നയങ്ങളും രൂപരേഖകളും തയ്യാറാക്കിയത്.

രാജ്യത്തെ ജനസംഖ്യയില്‍ 18.5 ശതമാനം മുസ്ലീങ്ങളുണ്ട്. എന്നാല്‍ വെറും 2.5 ശതമാനം മാത്രമാണ് ഭരണതലത്തില്‍ അവുടെ സാന്നിധ്യം അറിയിക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി നിരീക്ഷിച്ചിരുന്നു.