[]ന്യദല്‍ഹി: ##തീവ്രവാദ കേസുകളില്‍ നിരപരാധികളായ മുസ്‌ലീങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ##ഷിന്‍ഡേ.
സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തിലാണ് ഷിന്‍ഡേ ഇക്കാര്യം പറയുന്നത്. തീവ്രവാദക്കേസുകളില്‍ നിരപരാധികളായ മുസ്‌ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന പശ്ചാത്തലത്തിലാണ് കത്ത് അയച്ചിരിക്കുന്നത്.
തീവ്രവാദ കേസുകളില്‍ നിരവധി മുസ്‌ലിം യുവാക്കളെ പോലീസ് പിടുകൂടുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. വ്യാജ കേസുകള്‍ ചുമത്തപ്പെടുന്നവരെ എത്രയും വേഗം പുറത്ത് വിടണമെന്നും സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്യണം. കത്തില്‍ പറയുന്നു.
അതേസമയം, പൂനെ ജര്‍മന്‍ ബേക്കറി സ്‌ഫോടന കേസില്‍ ആരോപണ വിധേയനായ ഹിമായത് ബേഗിനെ കുറിച്ച് ഷിന്‍ഡേ പരാമര്‍ശിച്ചില്ല. അടുത്തിടെ പിടുകൂടിയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സഹസ്ഥാപകന്‍ യാസീന്‍ ബട്കല്‍ ഹിമായത് സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് പറഞ്ഞിരുന്നു.
വ്യാജ ആരോപണങ്ങള്‍ ചുമത്തപ്പെടുന്നതിലൂടെ തങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായി മുസ്‌ലിം യുവാക്കള്‍ കരുതുന്നതായി കത്തില്‍ പറയുന്നു. അതിനാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം.
തീവ്രവാദ കേസുകള്‍ക്കായി സംസ്ഥാനങ്ങളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാമെന്നും ഷിന്‍ഡേ നിര്‍ദേശിക്കുന്നു. വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
നിരപരാധികളായ മുസലീം യുവാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ചുമത്തുന്നതിനെതിരെ നേരത്തേ ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാന്‍ ഖാന്‍ ഷിന്‍ഡേയെ അറിയിച്ചിരുന്നു.
തീവ്രവാദക്കേസുകള്‍ക്കായി കഴിഞ്ഞ മെയില്‍ സര്‍ക്കാര്‍ 39 പ്രത്യേക കോടതികളാണ് രൂപീകരിച്ചത്.
