ബോളിവുഡില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ഇമ്രാന്‍ ഹാഷ്മി. ബോളിവുഡും കടന്ന് ആരാധകരെ സൃഷ്ടിച്ച ഇമ്രാന്‍ ഹാഷ്മിക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി ബോക്സ് ഓഫീസില്‍ അത്ര നല്ല സമയമല്ല. ബോക്സ് ഓഫീസില്‍ നല്ലൊരു ഹിറ്റ് ഇമ്രാന്‍ ഹാഷ്മിക്ക് സമ്മാനിക്കാന്‍ സാധിച്ചിട്ടില്ല.

സുപര്‍ണ വര്‍മ്മ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഹഖ് എന്ന ചിത്രവും പരാജയപ്പെട്ടു. 2011ല്‍ പുറത്തിറങ്ങിയ ദി ഡേര്‍ട്ടി പിക്ചറാണ് ഇമ്രാന്‍ ഹാഷ്മിയുടെ അവസാന ഹിറ്റ്. എന്നാല്‍ താരത്തോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. കേരളത്തിലും ഇമ്രാന്‍ വലിയ ഫാന്‍ബേയ്‌സസ് ഉണ്ട്.

ഇപ്പോഴിതാ, തന്റെ പഴയ സിനിമകളൊന്നും താന്‍ കാണാറില്ലെന്നും എന്നാല്‍ അടുത്തിടെ ആവാരാപന്‍ എന്ന സിനിമ കണ്ടിരുന്നുവെന്നും ഇമ്രാന്‍ പറയുന്നു.

‘ആവാരാപന്‍ 2 ന്റെ ഷൂട്ടിങ് ചെയ്യേണ്ടി വന്നതിനാലാണ് എനിക്ക് അത് കാണേണ്ടി വന്നത്. ഞാന്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍, ശിവം എന്ന കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടത് പ്രധാനമായിരുന്നു. ജോലി സംബന്ധമായ കാരണങ്ങളാല്‍ ഞാന്‍ അത് കണ്ടു, പിന്നെ ആറ് ഏഴ് തവണ അത് ഇരുന്നു കണ്ടു. ശരിക്കും നൊസ്റ്റാള്‍ജിയ തോന്നി അപ്പോള്‍.

അന്നത്തെ സിനിമ കാണുമ്പോള്‍ ആ കാലത്തേക്ക് നമ്മള്‍ മടങ്ങി പോകും. ക്രൂവുമായി ബന്ധപ്പെട്ട നിരവധി ഓര്‍മകള്‍ മനസിലേക്ക് വരും. ആ സിനിമയിലെ മ്യൂസിക് അടിപൊളിയാണ്. വളരെക്കാലത്തിന് ശേഷമാണ് ഞാന്‍ ആ പാട്ടുകള്‍ കേട്ടത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയായിരുന്നു,’ ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.

ഓരോ സിനിമയിലും നിങ്ങള്‍ ആ കഥാപാത്രത്തില്‍ കുടങ്ങിപോകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ നിങ്ങള്‍ അതില്‍ നിന്ന് പുറത്തുകടക്കുന്നതുവരെ, നിങ്ങള്‍ ഒരു കലാകാരനായി വളരുകയില്ലെന്നും നടന്‍ പറയുന്നു.

അതേസമയം സുപര്‍ണ്‍ വര്‍മ സംവിധാനം ചെയ്ത ഹഖില്‍ യാമി ഗൗതമാണ് പ്രധാനവേഷത്തിലെത്തിയത്. ജംഗ്ലി പിക്‌ചേഴ്‌സ്, ഇന്‍സോമ്‌നിയ ഫിലിംസ്, ബവേജ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ വിനീത് ജെയിന്‍, വിശാല്‍ ഗുര്‍നാനി, എന്നിവരാണ് സിനിമ നിര്‍മിച്ചത്. 2025 നവംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ബോകസ് ഓഫീസില്‍ നിന്ന് വെറും 30 കോടിയാണ് സ്വന്തമാക്കിയത്.

Content Highlight:  Emraan Hashmi says he doesn’t watch any of his old films