മുംബൈ: ഐ.എസ്. ബന്ധമാരോപിച്ച് മഹാരാഷ്ട്രയില്‍ കൗമാരക്കാരനുള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍. മുഭ്ര, താനെ, ഔറംഗാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്. മഹാരാഷ്ട്ര എ.ടി.എസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറേ ആഴ്ചകളായി ഒമ്പതംഗ സംഘത്തെ പിന്തുടരുകയായിരുന്നുവെന്ന് എ.ടി.എസ്.അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ തെളിവുണ്ടെന്നും അവകാശപ്പെട്ടു.

ALSO READ: ഇ.വി.എം. ഹാക്കിങ്: ഹാക്കര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പൊലീസ്

പിടിക്കപ്പെട്ടവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡ്രൈവ്, സിം കാര്‍ഡ്, ആസിഡ് ബോട്ടില്‍ എന്നിവ പിടിച്ചെടുത്തതായും തീവ്രവാദ വിരുദ്ധ സേന അവകാശപ്പെട്ടു.

സല്‍മാന്‍ ഖാന്‍. ഫഹദ് ഷാഹ്, സമീന്‍ കുടെപ്പതി, മുഹ്‌സിന്‍ ഖാന്‍, മുഹമ്മദ് മസര്‍ ഷൈഖ്, സര്‍ഫറാസ് അഹ്മദ്, സാഹിദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.