തമിഴ് സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദുല്‍ഖര്‍ തമിഴില്‍ പാടുന്നത്.
തന്റെ പുതിയ ചിത്രമായ ഹേയ് സിനാമികയ്ക്ക് വേണ്ടിയാണ് ദുല്‍ഖര്‍ പാടിയത്. മദന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കിയ ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചത്.
ദുല്‍ഖര്‍ തന്നെയാണ് തമിഴില്‍ ആദ്യമായി പാടിയതിന്റെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘എനിക്ക് ഏറെ പ്രിയപ്പെട്ട ഹേയ് സിനാമികയ്ക്ക് വേണ്ടി ആദ്യമായി തമിഴില്‍ ഒരു പാട്ട് പാടി. വളരെ രസകരമായ ഒരു പാട്ടാണിത്.
ഗോവിന്ദ് വസന്തയുടെ മനോഹരമായ സംഗീതവും മദന്‍ സാറിന്റെ വരികളും ബൃന്ദ മാസ്റ്ററുടെ കൊറിയോഗ്രഫിയും സംവിധാനവും നിറഞ്ഞ ഒരു പാട്ട്, ഇങ്ങനെയൊരു പാട്ടിന് അവസരം ലഭിച്ചത് എന്റെ അനുഗ്രഹമാണ്. സിനിമയും ഈ പാട്ടും നിങ്ങളെല്ലാവരിലേക്കും എത്താനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ് ഹേയ് സിനാമിക,’ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെഴുതി.
Content Highlight: Dulquer Salmaan sings for the first time in Tamil, Hey Sinamika movie
