മോളിവുഡിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന് പലരും കരുതുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ഫ്രാഞ്ചൈസിയുടെ മൂന്നാം വരവ് ബോക്‌സ് ഓഫീസില്‍ ചരിത്രമഴുതുകയാണ്. റിലീസ് ചെയ്ത് 58 മണിക്കൂറുകൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ദൃശ്യം 3ക്ക് സാധിച്ചു. മോഹന്‍ലാലിന്റെ കരിയറിലെ അഞ്ചാമത്തെ 100 കോടി ചിത്രമാണ് ദൃശ്യം 3.
ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്ത മലയാള ചിത്രം കൂടിയാണ് ദൃശ്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ്, സ്പാനിഷ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ ഹിന്ദി വേര്‍ഷന്റെ ആരാധകരും മലയാളം വേര്‍ഷന്റെ ആരാധകരും തമ്മിലുള്ള സൈബര്‍ യുദ്ധം എല്ലായ്‌പ്പോഴും ചര്‍ച്ചയാകാറുണ്ട്.

ദൃശ്യം 3യുടെ റിലീസിന് പിന്നാലെ ഈ പോര് വീണ്ടും മുറുകുകയാണ്. ദൃശ്യം 3 മലയാളം വേര്‍ഷന്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയെന്നും ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയമാകുമെന്നും ചില ബോളിവുഡ് പേജുകള്‍ റിലീസ് ദിവസം അഭിപ്രായം പങ്കുവെച്ചിരുന്നു. അജയ് ദേവ്ഗണ്ണാണ് ദൃശ്യം എന്ന ബ്രാന്‍ഡിനെ പോപ്പുലറാക്കിയതെന്ന് പരാമര്‍ശിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ഇപ്പോഴിതാ ബോളിവുഡ് ദൃശ്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ സിനിമാപേജുകള്‍. ദൃശ്യം 2ന്റെ ഹിന്ദി വേര്‍ഷനിലെ പല സീനുകളെയും ട്രോളിക്കൊണ്ടാണ് പോസ്റ്റുകള്‍. ദൃശ്യം 2ലെ ഏറ്റവും പ്രധാനപ്പെട്ട കോടതി സീനില്‍ അജയ് ദേവ്ഗണിന്റെ പ്രകടനം പലരും പങ്കുവെച്ചിരിക്കുകയാണ്. അജയ് ദേവ്ഗണിനെ ട്രോളിക്കൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍.

ദൃശ്യം 2 Photo: Screen grab/ Aashirvad Cinemas, Amazon Prime
കുടുംബത്തെ രക്ഷിക്കാനായി സിസ്റ്റത്തെ കബളിപ്പിച്ച ജോര്‍ജുകുട്ടി ‘ഞാനൊന്നും ചെയ്തിട്ടില്ലേ’ എന്ന ഭാവവുമായാണ് കോടതിയില്‍ നിന്ന് ഇറങ്ങുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചെയ്തതിന്റെ പത്തിലൊന്ന് പെര്‍ഫക്ഷന്‍ പോലും അജയ് ദേവ്ഗണിന് ചെയ്യാനായിട്ടില്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ഇത്രയും പ്രധാനപ്പെട്ട സീനില്‍ അജയ്‌യുടെ മുഖഭാവം കാണുമ്പോള്‍ വിമല്‍ പാന്‍ മസാലയുടെ പരസ്യം ചെയ്യുന്നതു പോലെയുണ്ടെന്നും ട്രോളുകളുണ്ട്.

മലയാളം വേര്‍ഷനില്‍ ജീത്തുവിന്റെ മേക്കിങ് മാത്രമാണ് പോരായ്മയെന്നും മോഹന്‍ലാല്‍, മുരളി ഗോപി എന്നിവരുടെ പ്രകടനം ഗംഭീരമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ബോളിവുഡില്‍ ഇവര്‍ക്ക് പകരം വന്ന അജയ് ദേവ്ഗണിനും അക്ഷയ് ഖന്നക്കും മലയാളത്തിന്റെ അത്ര പെര്‍ഫക്ഷനില്ലെന്നാണ് വിമര്‍ശനം. മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത ഹിന്ദി ദൃശ്യമാണ് ഒറിജിനലെന്ന ചില ബോളിവുഡ് പ്രേമികളുടെ വാദത്തെയും ഇക്കൂട്ടര്‍ പുച്ഛിച്ച് തള്ളുന്നുണ്ട്.
ഇതെന്ത് ബിമൽ പന്മസാല പരസ്യമോ 🤣#drishyam3review pic.twitter.com/FI3pT8V9iL
— 𝗧ʜᴇ𝗠ᴀʟʟᴜ𝗥ᴇʙᴇʟ𓃵🛸 (@TheMalluRebel) May 24, 2026
Content Highlight: Drishyam 2 hindi version climax getting trolls
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
