കൊറിയന്‍ അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള താരമാണ് മാ ഡോങ് സിയോക്. സഹനടനായി സിനിമയിലേക്ക് വന്ന് ആക്ഷന്‍ റോളുകളിലൂടെ സ്വന്തമായി ഫാന്‍ബേസ് മാ ഡോങ് സിയോക് ഉണ്ടാക്കിയെടുത്തു. ‘ദ ഗ്യാങ്‌സ്റ്റര്‍ ദ കോപ് ദ ഡെവിള്‍’, ‘ഔട്‌ലോസ’, ‘ട്രെയിന്‍ ടു ബുസാന്‍’ എന്നീ സിനിമകളിലൂടെ മലയാളത്തിലും ആരാധകരുണ്ടായി. 2023ല്‍ പുറത്തിറങ്ങിയ ‘റൗണ്ടപ്പ്: നോ വേ ഔട്ട്’ എന്ന ചിത്രം പോയ വര്‍ഷത്തെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായിരുന്നു.

ഈ ആരാധക പിന്തുണ താരത്തെ മാര്‍വല്‍സിലേക്കും എത്തിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ഇറ്റേണല്‍സിലൂടെയായിരുന്നു ഹോളിവുഡ് അരങ്ങേറ്റം. ആരാധകര്‍ക്കിടയില്‍ ഡോണ്‍ ലീ എന്ന പേരില്‍ അറിയപ്പെടുന്ന താരത്തിന്റെ പുതിയ ചിത്രമായ ബാഡ് ലാന്‍ഡ് ഹണ്ടേഴ്‌സിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. നെറ്റഫ്‌ളിക്‌സാണ് ടീസര്‍ പുറത്തുവിട്ടത്. പോസ്റ്റ് അപ്പേകാലിപ്റ്റ് യുഗത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ചിത്രത്തിന്റെ ടീസര്‍.

ഹ്യോ മ്യുങ് ഹേങ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26ന് നെറ്റഫ്‌ളിക്‌സ് വഴി പുറത്തിറങ്ങും.

Content Highlight: Don lee new movie Badland Hunters teaser