[]ഗ്രെനോബിള്‍: സ്‌കീയിങ്ങിനിടയില്‍ പരിക്കേറ്റ മുന്‍ ഫോര്‍മല വണ്‍ ഡ്രൈവര്‍ മൈക്കല്‍ ഷൂമാക്കറുടെ നിലയില്‍ മാറ്റമില്ല. നിലവിലെ സ്ഥിതിയില്‍ യാതൊന്നും പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സ്‌കീയിങ്ങിനിടയില്‍ തലയ്ക്കാണ് ഷൂമാക്കറിന് പരിക്കേറ്റത്. തുടര്‍ന്ന് കോമയിലായ ഷൂമിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്. ഞായറാഴ്ച്ചയായിരുന്നു അപകടം പറ്റിയത്.
സ്‌കീയിങ്ങിനിടയില്‍ പാറയില്‍ ഇടിച്ചായിരുന്നു അപകടം. മസ്തിഷ്‌കത്തിനേറ്റ ക്ഷതം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നാല്‍പ്പത്തിനാലുകാരനായ ഷുമാക്കര്‍ 2012 സീസണിന്റെ അവസാനത്തോടെയാണ് ട്രാക്കില്‍ നിന്ന് വിരമിച്ചത്. ഏഴ് താവണ ലോക ചാമ്പ്യനായിട്ടുണ്ട്.
