എഡിറ്റര്‍
എഡിറ്റര്‍
പിഞ്ചുകുഞ്ഞുങ്ങള്‍ക്കും ആധാര്‍ : കെയര്‍ ഹോമുകളില്‍ കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രം
എഡിറ്റര്‍
Saturday 5th August 2017 8:48am

 


ന്യൂദല്‍ഹി: പിഞ്ചുകുഞ്ഞുങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. കെയര്‍ ഹോമുകളലേക്ക് മാറ്റുന്ന കുട്ടികള്‍ക്ക് ആധാര്‍ ഉണ്ടാവണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

അടുത്തമാസം മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് നീക്കം. ആധാര്‍ കൂടുതല്‍ വ്യാപിക്കുന്നതിനായുള്ള ഈ നീക്കം കാണാതാവുന്ന കുട്ടിയെ കണ്ടെത്താന്‍ എന്ന ന്യായവാദത്തോടെയാണ് കൊണ്ടുവരുന്നത്.

കെയര്‍ ഹോമുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ദേശീയ ശിശുസംരക്ഷണ കമ്മീഷന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്കും, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും നിര്‍ദേശം നല്‍കും.

മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ജമ്മുകാശ്മീര്‍, മേഘാലയ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

രജിസ്ട്രാര്‍ ജനറലാണ് ഇത്തരത്തില്‍ ഒരു നിയമം പുറത്തിറക്കിയത്. തട്ടിപ്പ് തടയാനാണ് ഇത്തരത്തില്‍ ഒരു നിയമമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. മരിച്ചയാളെക്കുറിച്ച് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സത്യവുമാണെന്ന് ഉറപ്പാക്കാനാണ് പുതിയ നടപടി. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് 2016-ലെ ആധാര്‍ ആക്ടും 1969 ജനന മരണ രജിസ്ട്രേഷന്‍ ആക്ടും പ്രകാരും കുറ്റകരമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Advertisement