ഇന്ത്യയില്‍ മണി ഹീസ്റ്റ് റീമേക്ക് ചെയ്യുകയാണെങ്കില്‍ ആരൊക്കെ ആയിരിക്കും കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ നന്നായിരിക്കും എന്ന ചര്‍ച്ചകള്‍ നിരവിധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്നുണ്ട്. നിരവധി താരങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള ഫാന്‍ മേഡ് പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ മണി ഹീസ്റ്റിന്റെ സംവിധായകന്‍ സാക്ഷാല്‍ അലെക്സ് റോഡ്രിഗസ് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞാലോ. പറഞ്ഞു കഴിഞ്ഞു. ബിഹൈന്‍ഡ് വിഡ്സിനോടാണ് അലെക്സ് റോഡിഗ്രിസിന്റെ പ്രതികരണം.

പ്രൊഫസറായി വിജയ് ആണ് നല്ലത്. ബൊഗോട്ടയായി അജിത്തും. ബെര്‍ലിനെ അവതരിപ്പിക്കുവാന്‍ നല്ലത് ഷാരൂഖ് ഖാന്‍ ആണ് നല്ലതെന്നും അലെക്സ് റോഡ്രിഗസ് പറഞ്ഞു.

അലെക്‌സ് റോഡ്രിഗസ് പറഞ്ഞത് പോലൊരു താരനിര ഇന്ത്യന്‍ മണിഹീസ്റ്റിന് തയ്യാറാവുക ആണെങ്കില്‍ ആര് സംവിധാനം ചെയ്താല്‍ നന്നാവും എന്ന ചോദ്യം ബിഹൈന്‍ഡ്‌വുഡ്‌സ് വായനക്കാരുടെ മുമ്പില്‍ വച്ചിരുന്നു. ഇതിനോട് സംവിധായകന്‍ സാം ആന്റണ്‍ പ്രതികരിച്ചു.

ഇന്ത്യന്‍ മണിഹീസ്റ്റ് സംവിധാനം ചെയ്യാന്‍ സംവിധായകന്‍ നളന്‍ കുമാരസ്വാമിയാണ് നല്ലതെന്നാണ് സാം ആന്റണിന്റെ പ്രതികരണം. നളനല്ലാതെ മറ്റൊരാള്‍ക്കും മണി ഹീസ്റ്റിനോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്നും സാം ആന്റണ്‍ പറഞ്ഞു.