ഇന്ത്യന്‍ സിനിമയിലെ ലെജന്‍ഡറി സംവിധായകന് മണിരത്നത്തിന്റെ പുതിയ ചിത്രം കമല്‍ ഹാസനൊപ്പം. റെഡ് ജൈന്റ് മൂവീസാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിലിലൂടെ വിവരം പുറത്ത് വിട്ടിരിക്കുന്നത്. 35 വര്‍ഷത്തിന് ശേഷം രണ്ട് ലെജന്റുകളും ഒരുമിച്ചെത്തുകയാണെന്നാണ് റെഡ് ജൈന്റ് അറിയിച്ചത്.
ഉലകനായകന് കമല്‍ ഹാസനും മണി രത്നത്തിനുമൊപ്പം എ.ആര്. റഹ്മാന്റെ മ്യൂസിക്കും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. റെഡ് ജൈന്റ് മൂവീസിന്റെ ബാനറില്‍ കമല്‍ ഹാസനും ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
വണ്‍സ് എ കിങ് ഓള്‍വേയ്സ് എ കിങ് എന്ന വരികളോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്ന വിമര്‍ശനം കേട്ടവരാണ് സംവിധായകനെന്ന നിലയില്‍ മണിരത്നവും നടനെന്ന നിലയില്‍ കമല്‍ ഹാസനും.

എന്നാല്‍ വിക്രത്തിലൂടെ കമല്‍ ഹാസനും പൊന്നിയില്‍ സെല്‍വനിലൂടെ മണിരത്നവും വമ്പന്‍ തിരിച്ച് വരവ് നടത്തിയ പശ്ചാത്തലത്തിലാണ് വണ്‍സ് എ കിങ് ഓള്‍വേയ്സ് എ കിങ് എന്നതിനേ ആരാധകര്‍ ഏറ്റെടുക്കുന്നത്.
കമല്‍ ഹാസന്റെ 234ാമത്തെ ചിത്രമാണ് ഇത്. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കമല്‍ ഹാസന്, മണിരത്നം, ആര്. മഹേന്ദ്രന്, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം മണിരത്നത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ കളക്ഷനുകള്‍ മറികടന്ന പൊന്നിയിന്‍ സെല്വന് ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. ജയം രവി, ഐശ്വര്യ റായ്, ജയറാം, തൃഷ, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വന്‍ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023ല്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.
THE TWO LEGENDS ARE BACK AGAIN AFTER 35 YEARS! 🥁💥
PRESENTING #KH234 WRITTEN & DIRECTEd by #ManiRatnam @ikamalhaasan #ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM pic.twitter.com/pJxldVGMqw
— Red Giant Movies (@RedGiantMovies_) November 6, 2022
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമല്‍ ഹാസന്റെ വിക്രം ജൂണ്‍ 3നാണ് റിലീസ് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണിത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിലുണ്ട്.
content highlight: director Mani Ratnam’s new film with Kamal Haasan
