പ്രണയവും സൗഹൃദവും പറഞ്ഞു കൊണ്ട് 1999-ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് നിറം. കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് അവതരിപ്പിച്ച ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
മലയാളത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷങ്ങളിലെത്തിയ നിറം തമിഴിൽ പ്രശാന്തിനെയും ശാലിനിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഒരുക്കിയത്.
എന്നാൽ ഇപ്പോഴിതാ നടൻ അജിത്തുമായുള്ള വിവാഹശേഷം ശാലിനിയെ സിനിമയുടെ ചിത്രീകരണത്തിന് വിടില്ലെന്ന് പറഞ്ഞതിനു പിന്നിലെ കാരണം വെളിപ്പെടുതുകയാണ് സംവിധായകൻ കമൽ. നിറം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ ചിത്രീകരണം പൂർത്തിയാക്കാൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കവെയാണ് അജിത്തുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കമൽ പറഞ്ഞത്. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ കമലിന്റെ തുറന്നു പറച്ചിൽ.

കമൽ.photo.screen grab/youtube
‘ചിത്രീകരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ നടൻ പ്രശാന്ത് ഡേറ്റ് തീർന്നെന്ന് പറഞ്ഞ് ലൊക്കേഷനിൽനിന്ന് മടങ്ങി. ഇതോടെ സിനിമ പൂർത്തിയാക്കുന്നത് പ്രതിസന്ധിയിലായി. ശാലിനിയുടെ വിവാഹത്തിന് ഒരു മാസം മാത്രം ബാക്കിയുണ്ടായിരുന്ന സമയമായിരുന്നു അത്,’ കമൽ പറഞ്ഞു.
പ്രശാന്തിന്റെ ഡേറ്റ് ഇനി ലഭിക്കില്ലെന്ന് മനസിലായതോടെയാണ് താനും നിർമാതാവ് ബാബുവും അജിത്തിനെ കാണാൻ തീരുമാനിച്ചത്. ശാലിനിയുമായുള്ള വിവാഹത്തിന് നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് അജിത് തന്നെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടത്.
‘സർ, നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. എനിക്കും പ്രശാന്തിനും ഇടയിലുള്ള പ്രശ്നം തുറന്നുപറയാൻ പറ്റില്ല. അതുകൊണ്ടാണ് വിവാഹശേഷം ശാലിനിയെ വിടില്ലെന്ന് പറഞ്ഞത്. ഒന്ന് ഹെൽപ് ചെയ്യണം,’ എന്നാണ് അജിത് പറഞ്ഞതെന്ന് കമൽ വ്യക്തമാക്കി.
പിന്നീട് അജിത്തിനെ വീണ്ടും കണ്ട നിർമാതാവ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ ഒരു ദിവസത്തെ ഡേറ്റ് ഉറപ്പിച്ചു. എന്നാൽ ചിത്രീകരണം അപ്പോഴും എളുപ്പമായിരുന്നില്ല. പ്രശാന്ത് വൈകിയെത്തിയതും ഷൂട്ട് പൂർത്തിയാക്കാൻ കഴിയാതിരുന്നതും സിനിമയുടെ അവസാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു.

നിറം, കമൽ, അജിത്, ശാലിനി. Photo. Dacebook.com. Screen Grab/Youtube
‘ഒടുവിൽ അജിത്തിന്റെയും ശാലിനിയുടെയും നിർമാതാവ് ബാബുവിന്റെയും പിന്തുണയോടെയാണ് ചിത്രം പൂർത്തിയാക്കിയത്. അവരുടെ സഹായമില്ലായിരുന്നെങ്കിൽ തന്റെ ആദ്യ തമിഴ് സിനിമ പുറത്തിറക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരുമായിരുന്നു,’കമൽ കൂട്ടിച്ചേർത്തു.
Content Highlight: director Kamal has revealed the reason behind the decision not to allow Shalini to participate in film shoots following her marriage to actor Ajith.
