ഇന്ത്യ – ശ്രീലങ്ക മത്സരത്തിനിടയില്‍ ദിനേശ് ചണ്ടിമലിന് വലത് തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടര്‍ന്ന് ഫീല്‍ഡ് വിടേണ്ടിവന്നു. ഇന്ത്യക്കെതിരായ ഗല്ലെ ടെസ്റ്റിന്റെ നാലാം ദിനം നാലാം ഫീല്‍ഡ് ചെയ്യുന്നതിനിടെ ലങ്കന്‍ താരം ദിനേശ് ചണ്ടിമലിന് പരിക്ക്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ ചണ്ടിമല്‍ ഡൈവ് ചെയ്യുന്നതിനെടെയാണ് താരത്തിന് പരിക്ക് പറ്റിയത്.
36കാരനായ താരം വീഴ്ചയ്ക്ക് പിന്നാലെ കഴുത്തില്‍ പിടിച്ച് വേദന പ്രകടിപ്പിച്ചുകൊണ്ട് ഗ്രൗണ്ടില്‍ കിടന്നിരുന്നു. തുടര്‍ന്ന് ശ്രീലങ്കന്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റും ഡോക്ടറും ഗ്രൗണ്ടില്‍വെച്ച് ചണ്ടിമലിനെ പരിശോധിച്ചു. പിന്നീട് സ്‌കാനിങ്ങിന് വേണ്ടി താരത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്‌കാന്‍ ഫലം ലഭിച്ചതിന് ശേഷം മാത്രമേ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ആദ്യ ഇന്നിങ്‌സില്‍ ചണ്ടിമല്‍ നാല് റണ്‍സിനാണ് പുറത്തായത്.
Dinesh Chandimal has been taken to hospital for a precautionary scan after sustaining a shoulder and neck injury while fielding. pic.twitter.com/UcWWWXfhiE
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ 35 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് 35 റണ്‍സ് നേടിയ റിഷബ് പന്തും നാല് റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ്.
ദേവ്ദത്ത് പടിക്കല്‍ ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 44 റണ്‍സിന് പുറത്തായി. 75 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെയാണ് പടിക്കല്‍ സ്‌കോര്‍ ചെയ്തത്.
താരത്തിന് പുറമെ കെ.എല്‍. രാഹുല്‍ 35 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എട്ട് റണ്‍സിനും കൂടാരം കേറി. നിലവില്‍ ക്രീസിലുള്ളത് 21 റണ്‍സ് നേടിയ റിഷബ് പന്തും അഞ്ച് റണ്‍സ് നേടിയ ധ്രുവ് ജുറെലുമാണ്.
അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ലങ്ക 284 റണ്‍സിനും പുറത്തായിരുന്നു. ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോനല്‍ ദിനുഷയാണ്. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിരോഷന്‍ ഡിക്‌വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്.
ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
Content Highlight: Dinesh Chandimal had to leave the field after sustaining an injury to his right shoulder and neck