ന്യൂദല്‍ഹി: പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും കൈമാറി ഇമ്രാന്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: “എനിക്ക് സൗകര്യമുള്ള സമയത്താണ് സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്; മുല്ലപ്പള്ളിയ്ക്ക് മറുപടിയുമായി വി.ടി ബല്‍റാം

“പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ വ്യോമസേന ആക്രമിച്ചതിനെ ഞാന്‍ ചോദ്യം ചെയ്യുകയല്ല. പക്ഷേ സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംഭവത്തിന്റെ ചിത്രങ്ങള്‍ എടുക്കാനാകും. അതുകൊണ്ടുതന്നെ നമ്മള്‍ തെളിവുകള്‍ നല്‍കണം. ഉസാമ ബിന്‍ലാദനെ വധിച്ചശേഷം യു.എസ് ലോകത്തിനു മുന്നില്‍ തെളിവുകള്‍ നല്‍കിയതുപോലെ ഇന്ത്യയും തെളിവുകള്‍ പുറത്തുവിടണം”

മുംബൈ ഭീകരാക്രമണത്തിനു ശേഷം വ്യോമസേന സര്‍ജിക്കല്‍ സ്‌ട്രൈക്കിനു താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ എതിര്‍പ്പു കാരണം ഇതു നടക്കാതെ പോകുകയായിരുന്നെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം ശരിയല്ലെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

ALSO READ: യു.പിയില്‍ ബി.ജെ.പിക്ക് ഷോക്ക്; പാര്‍ട്ടിവിട്ട സിറ്റിങ് എം.പി സാവിത്രി ബായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നരേന്ദ്ര മോദിയെക്കാളും വലിയ നുണയനെ കാണാനാകില്ലെന്നേ പറയാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

WATCH THIS VIDEO: