ന്യൂദല്‍ഹി: രാജ്യത്ത് ഡീസല്‍ വില ഒരു രൂപ കൂട്ടി. വിലവര്‍ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
മാര്‍ച്ച് 23 നാണ് ഇതിനു മുമ്പ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. അന്ന് ലിറ്ററിന് 45 പൈസയായിരുന്നു കൂട്ടിയത്.[]
എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടം ഇല്ലാതാകും വരെ എല്ലാ മാസവും 50 പൈസവരെ കൂട്ടാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളെ അനുവദിച്ചിരുന്നു.
ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ 11 രൂപയാണ് എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടം.
ജനുവരിയിലാണ് ഡീസല്‍ വില ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം മാസമാണ് വില കൂട്ടുന്നത്.
നിലവില്‍ 11 രൂപ നഷ്ടത്തിലാണ് ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുന്നതെന്നാണ് എണ്ണകമ്പനികളുടെ വാദം. ഈ നഷ്ടം മറികടക്കുന്നതിനു വേണ്ടിയാണ് ഘട്ടം ഘട്ടമായി വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
