പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും ചിത്രം വൈറലായിരിക്കുകയാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം താരം സൗദി അറേബ്യയിലെ മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാനെത്തിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. റോണോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ റൊണാള്‍ഡോ രജിനികാന്തിന്റെ ജെയിലര്‍ കണ്ടു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ‘ഒരു ഗോട്ട് മറ്റൊരു ഗോട്ടിന്റെ സിനിമ കണ്ടു’ എന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയും ഇത്തരത്തിലുള്ള കമന്റുകള്‍ കാണാം.
View this post on Instagram
View this post on Instagram
അതേസമയം, 2023-24 സീസണിലെ സൗദി പ്രോ ലീഗില്‍ നടന്ന രണ്ടാം മത്സരത്തിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസര്‍ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്.
പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന റൊണാള്‍ഡോ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് മടങ്ങിയെത്തിയിട്ടും അല്‍ നസറിന് ജയിക്കാനായില്ല. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ തവൂനാണ് ക്രിസ്റ്റ്യാനോയേയും സംഘത്തെയും വീഴ്ത്തിയത്. ഇതോടെ തുടര്‍തോല്‍വികളോടെ ലീഗ് മത്സരങ്ങള്‍ ആരംഭിച്ചു എന്ന വമ്പന്‍ നാണക്കേടാണ് അല്‍ നസറിനെത്തേടിയെത്തിയത്.

എന്നാല്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ആരാധകരെ ഞെട്ടിക്കും വിധം ഡ്രിബ്ലിങ്ങുമായി താരം കളം നിറഞ്ഞ് നിന്നിരുന്നു. പക്ഷെ താവൂനെതിരായ മുന്നേറ്റം താരത്തിന് ഗോളാക്കി മാറ്റാന്‍ സാധിച്ചിരുന്നില്ല. ഡിഫന്‍ഡര്‍മാരെ അനായാസം ഡ്രിബിള്‍ ചെയ്ത ക്രിസറ്റിയാനോ ബോക്‌സിന് പുറത്ത് നിന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ തടയുകയായിരുന്നു.
ക്രിസ്റ്റ്യാനോയുടെ പ്രകടനത്തിന്റെ മികവില്‍ അല്‍ നസറിന് ചരിത്രത്തിലാദ്യമായി അറബ് കപ്പ് ജേതാക്കളാകാന്‍ സാധിച്ചിരുന്നു. തന്റെ 38ാം വയസിലും കാണികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ ഫുട്‌ബോളില്‍ കാഴ്ചവെക്കുന്നത്.
Content Highlights: Did Cristiano Ronaldo watch Jailer Movie?
