18 വയസിന്റെ വ്യത്യാസമുണ്ടെന്ന് പറയുന്നതേയില്ല, ധനുഷും മമിതയും തമ്മില്‍ അപാര കെമിസ്ട്രിയെന്ന് സോഷ്യല്‍ മീഡിയ
Indian Cinema
18 വയസിന്റെ വ്യത്യാസമുണ്ടെന്ന് പറയുന്നതേയില്ല, ധനുഷും മമിതയും തമ്മില്‍ അപാര കെമിസ്ട്രിയെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Tuesday, 7th April 2026, 10:41 am

തമിഴ് ഇന്‍ഡസ്ട്രിയില്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയുള്ള പ്രൊജക്ടുകളിലൊന്നാണ് കര. പോര്‍ തൊഴിലിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകനായി വേഷമിടുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപേഡ്റ്റുകളെല്ലാം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. റൂറല്‍ റിവഞ്ച് ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ അനൗണ്‍സ്‌മെന്റാണ് പുറത്തുവന്നത്. ധനുഷും മമിതയും ചേര്‍ന്നുള്ള മെലഡി ഗാനമാണ് പുറത്തുവരാനുള്ളത്. ധനുഷും മമിതയുമൊത്തുള്ള പോസ്റ്ററാണ് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ധനുഷും മമിതയും Photo: Vels Film International/ X.com

ധനുഷും മമിതയും തമ്മിലുള്ള കെമിസ്ട്രിയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഇരുവരും തമ്മില്‍ 18 വയസിന്റെ വ്യത്യാസമുണ്ടെങ്കിലും അത് കല്ലുകടിയായി തോന്നുന്നില്ലെന്നാണ് പലരുടെയും അഭിപ്രായം. നിത്യ മേനോന്‍, അമല പോള്‍, സ്‌നേഹ തുടങ്ങി സീനിയര്‍ നടിമാരും മമിത ബൈജുവിനെപ്പോലെ പുതിയകാലത്തെ നടിമാരുമായും അപാര കെമിസ്ട്രി നിര്‍മിക്കുന്നതില്‍ ധനുഷ് മുന്‍പന്തിയിലാണെന്നും കമന്റുകളുണ്ട്.

പ്രേമലുവിലൂടെ തമിഴ്‌നാട്ടില്‍ വലിയ ഫാന്‍ ബേസ് സൃഷ്ടിച്ച മമിത ഇപ്പോള്‍ ഗംഭീര പ്രൊജക്ടുകളുടെ ഭാഗമാണ്. വിജയ് നായകനായ ജന നായകന്‍, സൂര്യയുമൊത്തുള്ള വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് എന്നിവയും മമിതയുടെ ലൈനപ്പിലുണ്ട്. ഈ രണ്ട് പ്രൊജക്ടുകളില്‍ നിന്ന് വ്യത്യസ്തമാണ് കരയിലെ സെല്ലി എന്ന കഥാപാത്രം.

കര Photo: Vels Film International/ X.com

ചിത്രത്തില്‍ മമിതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മമിത കരയില്‍ വേഷമിടുന്നത്. മമിതയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി സെല്ലി മാറുമെന്നാണ് സംവിധായകന്‍ വിഘ്‌നേശ് രാജ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ധനുഷ്- മമിത കെമിസ്ട്രി സംവിധായകന്‍ എങ്ങനെ വര്‍ക്കൗട്ടാക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

1991 കാലഘട്ടത്തില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ഇറാഖ് യുദ്ധത്തിന്റെ സമയത്ത് തമിഴ്‌നാട്ടില്‍ പെട്രോള്‍ ക്ഷാമം നേരിടുകയും ആ സമയത്ത് കരസാമി എന്ന വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കരസാമി എന്ന കഥാപാത്രമായി വേഷമിടുന്നത് ധനുഷാണ്.

കര Photo: Vels Film International/ X.com

സുരാജ് വെഞ്ഞാറമൂട്, ജയറാം എന്നിങ്ങനെ മലയാളി താരങ്ങളുടെ സാന്നിധ്യവും കരയിലുണ്ട്. കരുണാസ്, കെ.എസ്. രവികുമാര്‍ എന്നിങ്ങനെ വന്‍ താരനിര ചിത്രത്തിലുണ്ട്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഏപ്രില്‍ 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Dhanush and Mamitha Baiju poster in Kara movie discussing in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം