ന്യൂദല്‍ഹി: യൂണിഫോമില്‍ തകര്‍പ്പന്‍ ഡാന്‍സുമായി സദസ്സ് ഇളക്കിമറിച്ച ഒരുകൂട്ടം വനിതാ പോലീസുകാരാണ് ഇന്നു സാമൂഹികമാധ്യമങ്ങളില്‍ താരങ്ങള്‍.

ശനിയാഴ്ച ദല്‍ഹിയില്‍ നടന്ന സുനോ സഹേലി എന്ന പരിപാടിയ്ക്കിടെ വനിതാ പോലീസുകാര്‍ നടത്തിയ ഡാന്‍സിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.


നരേന്ദ്ര മോദി തീവ്രവാദി; ഇനിയും അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വരും; രൂക്ഷ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു


തെക്കുപടിഞ്ഞാറന്‍ ദല്‍ഹി പോലീസും ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭയും ചേര്‍ന്നാണ് സുനോ സഹേലി സംഘടിപ്പിച്ചത്. പ്രശസ്തമായ “തേരി ആഖിയ കാ യോ കാജല്‍” എന്ന ഗാനത്തിനാണ് പോലീസുകാര്‍ ചുവടുവെച്ചത്.

പാട്ട് തുടങ്ങിയ ഉടന്‍തന്നെ നാലു വനിതാ പോലീസുകാര്‍ വേദിയില്‍ക്കയറി ഡാന്‍സ് ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ബനീറ്റ് മേരി ജെയ്കറിനെയും ആരോ വേദിയില്‍ക്കയറ്റി. തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം ബനീറ്റും ചുവടുവെയ്ക്കുകയായിരുന്നു.