ന്യൂദല്‍ഹി: ബി.ജെ.പി എം.പി ഗൗതം ഗംഭീറിനെിരെ ആംആദ്മിപാര്‍ട്ടി നേതാവ് അതിഥി മര്‍ലേന നല്‍കിയ പരാതി ദല്‍ഹി കോടതി തള്ളി.ഗൗതം ഗംഭീര്‍ ദല്‍ഹിയിലെ രണ്ട് മണ്ഡലങ്ങളില്‍ വോട്ടറാണെന്നും എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചു, അത് ശിക്ഷാര്‍ഹമാണെന്നുമായിരുന്നു അതിഥിയുടെ പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗൗതം ഗംഭീറിനെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ വ്യക്തമാക്കി.

ഗൗതം ഗംഭീറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കരോള്‍ ബാഗ്, രജീന്ദര്‍ നഗര്‍ എന്നീ നിയോജകമണ്ഡലങ്ങളില്‍ നിന്നായി ഗംഭീര്‍ മനപൂര്‍പൂര്‍വ്വം, നിയമവിരുദ്ധമായി വോട്ടര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദ് സമര്‍പ്പിച്ച ഹരജിയില്‍ ആരോപിക്കുന്നത്.

ഗൗതം ഗംഭീറിനെതിരെ പരാതിയ നല്‍കിയ അതിഥിയോട് ലോക്കസ് സ്റ്റാന്‍ഡി സമര്‍പ്പിക്കാനും കോടതി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ