ഇന്ത്യന്‍ സിനിമാസ്വാദകരുടെ മനം കവര്‍ന്ന ബോളിവുഡ് താരമാണ് ദീപിക പദുകോണ്‍. അഭിനയ ചാതുരി മാത്രമല്ല താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും എന്നും ചര്‍ച്ചയാവാറുണ്ട്. ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം.
തന്റെ സിനിമകളിലെ സഹപ്രവര്‍ത്തകരെ കുറിച്ചാണ് പദുകോണ്‍ വീഡിയോയില്‍ പറയുന്നത്. ഷൂട്ടിംഗ് ദിവസങ്ങളില്‍ താനേറ്റവും ഇഷ്ടപ്പെടുന്നത് സെറ്റില്‍ സംഭവിക്കുന്ന രസകരമായ അനുഭവങ്ങളാണെന്നാണ് താരം പറയുന്നത്. സഹപ്രവര്‍ത്തകരെ കാണുന്നതും അവരോടൊപ്പം ചെലവഴിക്കുന്നതും തന്നെ ഏറെ സന്തോഷവതിയാക്കുന്നു എന്നും ദീപിക പറയുന്നു.
Content Highlight: Deepika padukon’s video about her colleagues
