ന്യൂദല്‍ഹി: ദയാഹരജിക്കൊപ്പം പ്രസിഡന്റിന് തന്റെ ഡയറി കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയകൂട്ട ബലാംത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ.

ദല്‍ഹി കോടതിയില്‍ ഇതിനായി അപേക്ഷയും സമര്‍പ്പിച്ചു. 170 പേജുകളുള്ള തന്റെ ഡയറി ദയാഹരജി നല്‍കുന്ന സമയത്ത് പ്രസിഡന്റ് രാംനാഥ് കോവിന്ദിന് നല്‍കണമെന്നാണ് ആവശ്യം.

വിനയ് ശര്‍മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എ.പി വിനയ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം തിഹാര്‍ ജയില്‍ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല എന്നും എ.പി സിങ് പറഞ്ഞു. നേരത്തെ വിനയ് ശര്‍മ്മയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ജയിലിലെ തൊഴിലുകളുടെ വേതനവും, ജയിലില്‍ നിന്നും പങ്കെടുത്ത കലാ കായിക മത്സരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും കൈമാറിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിനയ് ശര്‍മയ്ക്ക് മുമ്പ് പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹരജി നല്‍കിയിരുന്നെങ്കിലും പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഹരജി തള്ളുകയാണുണ്ടായത്. എന്നാല്‍ ദയാഹരജി നല്‍കിയതുമൂലം ജനുവരി 22ന് നടപ്പാക്കാനിരുന്ന വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.