ബെംഗളൂരുവിനോട് എട്ട് നിലയില്‍ പൊട്ടിയെങ്കിലും ടി-20യില്‍ നേട്ടം കൊയ്ത് കില്ലര്‍ മില്ലര്‍!
Cricket
ബെംഗളൂരുവിനോട് എട്ട് നിലയില്‍ പൊട്ടിയെങ്കിലും ടി-20യില്‍ നേട്ടം കൊയ്ത് കില്ലര്‍ മില്ലര്‍!
ശ്രീരാഗ് പാറക്കല്‍
Tuesday, 28th April 2026, 6:48 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി 18 പന്തില്‍ 19 റണ്‍സാണ് ഡേവിഡ് മില്ലര്‍ നേടിയത്. ടീമിന്റെ രണ്ടാം ടോപ് സ്‌കോററാണ് താരം. എന്നിരുന്നാലും വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ മത്സരത്തിലും ഒരു കിടിലന്‍ നേട്ടത്തിലാണ് മില്ലര്‍ ചെന്നെത്തിയത്. ടി-20യില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ഫോര്‍മാറ്റില്‍ ഈ നേട്ടം കൊയ്യുന്ന 13ാമത്തെ താരമാണ് ഡേവിഡ് മില്ലര്‍. റാസിക് സലാമായിരുന്നു താരത്തെ പുറത്താക്കിയത്.

ബാര്‍ബഡോസ് റോയല്‍സ്, ചിറ്റഗോങ് കിങ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ്, ഡോള്‍ഫിന്‍സ്, ഡര്‍ബന്‍ ഹീറ്റ്, ഡര്‍ഹാം, ഫോര്‍ച്യൂണ്‍ ബാരിഷാല്‍, ഗ്ലാമോര്‍ഗന്‍, ഗുജറാത്ത് ടൈറ്റന്‍സ്, ഹൊബാര്‍ട്ട് ഹരിക്കേന്‍സ്, ജാഫ്‌ന കിങ്‌സ്, ജമൈക്ക തലാവസ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, നൈറ്റ്‌സ്, ക്വാസുലു-നതാല്‍, ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സ്, പാള്‍ റോയല്‍സ്, പെഷവാര്‍ സാല്‍മി, രാജസ്ഥാന്‍ റോയല്‍സ്, സൗത്ത് ആഫ്രിക്ക, സൗത്ത് ആഫ്രിക്ക എ, ദക്ഷിണാഫ്രിക്കന്‍സ്, സെന്റ് ലൂസിയ സൂക്‌സ്, വെല്‍ഷ് ഫയര്‍, വേള്‍ഡ്-ഇലവന്‍, യോര്‍ക്ഷയര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് മില്ലര്‍ ടി-20യില്‍ കളിച്ചത്.

അതേസമയം ദല്‍ഹിക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഭിഷേക് പോരലായിരുന്നു. 30 റണ്‍സാണ് താരം നേടിയത്.

സൂപ്പര്‍ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്പെല്ലിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു ദല്‍ഹി. ഭുവി മൂന്ന് വിക്കറ്റും ഹേസല്‍വുഡ് നാല് വിക്കറ്റുമാണ് നേടിയത്.
ശേഷിച്ച വിക്കറ്റ് ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും നേടി.

മത്സരത്തില്‍ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്ലിയും ചേര്‍ന്ന് ബെംഗളൂരുവിനെ അതിവേഗം വിജയത്തിലെത്തിക്കുകയായിരുന്നു. പടിക്കല്‍ 13 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 34* റണ്‍സ് നേടിയപ്പോള്‍ വിരാട് 15 പന്തില്‍ 23* റണ്‍സും നേടി. രണ്ട് സിക്സും ഒരു ഫോറുമാണ് വിരാട് നേടിയത്.

Content Highlight: David miller In Great Record Achievement In T-20

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ