2026 ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഡി.ആര്‍. കോങ്കോ മുന്നില്‍. അമേരിക്കയിലെ അറ്റ്ലാന്റ സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ആദ്യ 30 മിനിറ്റ് പിന്നിടുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഡി.ആര്‍. കോംഗോ ലീഡ് ചെയ്യുന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഡി.ആര്‍. കോംഗോ, ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയില്‍ സമ്മര്‍ദം സൃഷ്ടിച്ചാണ് ലീഡ് സ്വന്തമാക്കിയത്. തുടക്കത്തില്‍ ഏഴാം മിനിട്ടില്‍ കോങ്കോയുടെ ബ്രയാന്‍ സിപ്പന്‍ഗയാണ് ലക്ഷ്യം കണ്ടത്.
ലീഡ് വഴങ്ങിയതോടെ ഹാരി കെയ്നിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് സമനില ഗോള്‍ തേടി ആക്രമണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡി.ആര്‍ കോംഗോ മികച്ച പ്രതിരോധമാണ് നടത്തുന്നത്. ആദ്യ പകുതിയുടെ ശേഷിക്കുന്ന സമയത്ത് സമനില പിടിക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം.
അതേസമയം, ലീഡ് നിലനിര്‍ത്തുകയോ കൂടുതല്‍ ഗോളുകള്‍ നേടി അട്ടിമറി വിജയം ലക്ഷ്യമിടുകയോ ചെയ്യാനാണ് ഡി.ആര്‍. കോംഗോ ശ്രമിക്കുന്നത്. മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇംഗ്ലണ്ടിന് രണ്ടാം പകുതിയില്‍ മികച്ച പ്രകടനം അനിവാര്യമായിരിക്കും.
Content Highlight: D.R Congo Lead Against England Against In FIFA World Cup