റോണോയ്ക്ക് വമ്പന്‍ തിരിച്ചടി; ലോകകപ്പില്‍ പോര്‍ച്ചുഗലിന് എട്ടിന്റെ പണിയോ?
Football
റോണോയ്ക്ക് വമ്പന്‍ തിരിച്ചടി; ലോകകപ്പില്‍ പോര്‍ച്ചുഗലിന് എട്ടിന്റെ പണിയോ?
ശ്രീരാഗ് പാറക്കല്‍
Saturday, 21st March 2026, 8:53 am

2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കി. തുടയിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് നിലവില്‍ വിശ്രമത്തിലാണ് താരം. മാര്‍ച്ച് 28ന് മെക്‌സിക്കോയുമായും ഏപ്രില്‍ 1ന് യു.എസുമായുമാണ് പോര്‍ച്ചുഗലിന്റെ സൗഹൃദ മത്സരങ്ങള്‍.

41കാരനായ റൊണാള്‍ഡോ ഫെബ്രുവരി അവസാനം മുതല്‍ സൗദി ക്ലബ്ബായ അല്‍നസറിന് വേണ്ടി കളത്തിലിറങ്ങിയിട്ടില്ല. എന്നിരുന്നാലും ലോകകപ്പില്‍ ക്രിസ്റ്റ്യാനോ ടീമിലുണ്ടാകുമെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു. റോണോ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കളിക്കളത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗലിനായി 143 ഗോളുകള്‍ നേടിക്കൊടുക്കാന്‍ റോണോയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോഡ് റൊണാള്‍ഡോയുടെ പേരിലാണ്. അതേസമയം ഫുട്‌ബോള്‍ ലോകകപ്പ് ജൂണ്‍ 12നാണ് ആരംഭിക്കുന്നത്. ഗ്രൂപ്പ് കെയില്‍ ആണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്.

സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍

ഡിയോഗോ കോസ്റ്റ, ജോസ് സാ , റൂയി സില്‍വ

ഡിഫന്‍ഡര്‍മാര്‍

മാത്യൂസ് നൂണ്‍സ്, ഡിയോഗോ ദലോട്ട്, ജോവോ കാന്‍സലോ, ന്യൂനോ മെന്‍ഡസ്, ഗോണ്‍സാലോ ഇനാസിയോ, റെനാറ്റോ വീഗ, അന്റോണിയോ സില്‍വ, തോമസ് അറൗജോ

മിഡീല്‍ഡര്‍മാര്‍

റൂബെന്‍ നെവെസ്, സാമു കോസ്റ്റ, മാറ്റൂസ് ഫെര്‍ണാണ്ടസ് , ജോവോ നെവ്‌സ്, വിറ്റിന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ മൊറ

ഫോര്‍വേഡുകള്‍

റിക്കാര്‍ഡോ ഹോര്‍ട്ട, പെഡ്രോ
ഗോണ്‍സാല്‍വ്‌സ്, ജോവോ ഫെലിക്‌സ്, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, ഫ്രാന്‍സിസ്‌കോ കോണ്‍സെസിയോ, റാഫേല്‍ ലിയോഡ്രോ, പെഡ്രോ ലിയോ, പെഡ്രോ നെറ്റോ, ഗോണ്‍സലോ, റാമോസ്

Content Highlight: Cristiano Ronaldo has been left out of Portugal’s squad for friendlies ahead of the 2026 FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ