ഫുട്ബാളിൽ 41ാം വയസിലും പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി മുന്നേറുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിന് ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിയാണ് റൊണാൾഡോ വരവറിയിച്ചത്.

സൗദി പ്രോ ലീഗിൽ പുതിയ സീസണിന്റെ അൽ നസറിനൊപ്പമുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ റൊണാൾഡോ ലക്‌ഷ്യം കണ്ടത്. അൽ റിയാദിനെതിരെയുള്ള മത്സരത്തിലാണ് റൊണാൾഡോ തന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു നിലവിലെ സൗദിയി ലീഗ് ചാമ്പ്യന്മാർ കൂടിയായ അൽ നസർ വിജയിച്ചത്.

ഫുട്ബോളിലെ തന്റെ കരിയറിലെ 25ാം സീസണിലാണ് റൊണാൾഡോ പന്തുതട്ടാൻ കളത്തിലിറങ്ങിയത്. ഈ സീസണിലും കളത്തിലിറങ്ങിയതോടെ യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളുടെ ഭാഗമായ താരങ്ങളിൽ 25 വർഷം പൂർത്തിയാക്കുന്ന മൂന്നാമത്തെ താരമായി മാറാനും റൊണാൾഡോക്ക് സാധിച്ചു.

ഇറ്റാലിയൻ ഇതിഹാസങ്ങളായ ടോട്ടി, മാൾഡീനി എന്നിവർക്കൊപ്പമാണ് റൊണാൾഡോ ഇടം നേടിയിരിക്കുന്നത്. മൂവരുടെയും ഫുട്ബാൾ കരിയറിന് 25 വയസാണ് പ്രായം.

അതേസമയം പുതിയ സീസണിൽ ആദ്യ ഗോൾ നേടിയതോടെ ഫുട്‌ബോളിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു വലിയ നേട്ടവും റൊണാൾഡോ സ്വന്തമാക്കിയിരുന്നു.

ഫുട്‌ബോളിൽ തുടർച്ചയായി 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരമായാണ് റൊണാൾഡോ മാറിയത്. 2002-23 സീസണിൽ പോർച്ചുഗൽ ക്ലബ്ബ് സ്‌പോർട്ടിങ്ങിന് വേണ്ടി തുടങ്ങിയ റൊണാൾഡോയുടെ ഗോൾ വേട്ട ഇന്ന് 2026ലാണ് എത്തിനിൽക്കുന്നത്.

തുടർച്ചയായ 24 സീസണുകളിൽ ഗോൾ നേടിയ സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോച്ചിനെ മറികടന്നുകൊണ്ടാണ് റൊണാൾഡോയുടെ നേട്ടം. 1999-2000 സീസൺ മുതൽ 2022-2023 സീസൺ വരെയായിരുന്നു ഇബ്രാഹിമോവിച്ച് തന്റെ ഗോൾ വേട്ട നടത്തിയത്.

പുതിയ സീസണിലെ ആദ്യ ഗോളിന് പിന്നാലെ തന്റെ ഗോൾ നേട്ടം 977 ആക്കി ഉയർത്താനും പോർച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചു. നിലവിൽ ഫുട്‌ബോളിൽ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിന്റെ തൊട്ടരികിലാണ് റൊണാൾഡോ. 23 ഗോളുകൾ കൂടി എതിരാളികളുടെ വലയിൽ എത്തിക്കാൻ റൊണാൾഡോക്ക് സാധിച്ചാൽ ഈ മാന്ത്രിക സംഖ്യയിലേക്ക് കുതിക്കാൻ സാധിക്കും.

 

Content Highlight: Cristiano Ronaldo create a huge record in football