സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ അല്‍ ഫെയ്ഹക്കെതിരെ 3-1 ന്റെ മിന്നും ജയം സ്വന്തമാക്കി.
മത്സരത്തിലെ ടീമിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് സൂപ്പര്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
‘മറ്റൊരു മികച്ച വിജയം. ഈ വിജയം വരാനിരിക്കുന്ന മത്സരങ്ങളില്‍ മുന്നോട്ട് പോകുന്നതിന് വളരെ പ്രധാനമാണ്,’ റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 25 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍
ഒക്ടോബര്‍ 31ന് കിങ്സ് കപ്പിന്റെ അല്‍ ഇത്തിഹാദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristaino Ronaldo praises AL Nassr victory.
