സൗദി പ്രൊ ലീഗില്‍ അല്‍ നസറിന് കൂറ്റന്‍ വിജയം. അബയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് തകര്‍ത്തു വിട്ടത്. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കും രണ്ട് അസിസ്റ്റും നേടി മിന്നിത്തിളങ്ങിയപ്പോള്‍ അല്‍ നസര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
⌛️ || The party is over, 🙌💛@AlNassrFC 8:0 #Abha pic.twitter.com/ic58z6iq2b
— AlNassr FC (@AlNassrFC_EN) April 2, 2024
മത്സരത്തില്‍ 11, 23, 42 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ മൂന്ന് ഗോളുകളില്‍ രണ്ട് ഗോളുകളും മനോഹരമായ ഫ്രീകിക്കിലൂടെ ആയിരുന്നു റൊണാള്‍ഡോ നേടിയത്.
തന്റെ കരിയറിലെ 65ാം ഹാട്രിക്കും 63ാം ഫ്രീക്കിക്ക് ഗോളും ആയിരുന്നു ഇത്. ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് റോണോ സ്വന്തമാക്കിയത്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോര്‍ച്ചുഗീസ് ഇതിഹാസം ഒറ്റ മത്സരത്തില്‍ തന്നെ രണ്ട് ഫ്രീക്ക് ഗോളുകള്‍ നേടുന്നത്.
Mr. hat-trick does it AGAIN 💪 pic.twitter.com/wOmTs6cUyj
— AlNassr FC (@AlNassrFC_EN) April 2, 2024
പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ശൈലിയിലാണ് ഇരു ടീമുകളും അണിനിരന്നത്. റൊണാള്‍ഡോയ്ക്ക് പുറമേ സാദിയോ മാനെ 33, അബ്ദുല്‍ മജീദ് അല്‍ സുലൈഹീം 44, അബ്ദുല്‍ റഹ്മാന് കരീബ് 51, അബ്ദുല്‍ അസീസ് അല്‍ ഐവ 63, 86 എന്നിവരായിരുന്നു സൗദി വമ്പന്മാരുടെ മറ്റു ഗോള്‍ സ്കോറര്‍മാര്‍.
ഈ വമ്പന്‍ ജയത്തോടെ 26 മത്സരങ്ങളില്‍ നിന്നും 20 വിജയവും രണ്ട് സമനിലയും നാലു തോല്‍വിയും അടക്കം 62 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.
സൗദി ലീഗില്‍ ഏപ്രില്‍ ആറിന് ഡമാക്കിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയം ആണ് വേദി.
Content Highlight: Cristaino Ronaldo great performance in Saudi pro league
