കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ ഹൈവേ വിരുദ്ധസമരം സംഘടിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് സി.പി.ഐ.എം. ഹൈവേ വിരുദ്ധ സമരം നടത്തിയ പതിനൊന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.എം പാര്‍ട്ടി നേതൃത്വം അറിയിച്ചു.

കീഴാറ്റൂര്‍ സെന്‍ട്രല്‍, വടക്ക് കീഴാറ്റൂര്‍ ബ്രാഞ്ചുകളിലെ പതിനൊന്ന് അംഗങ്ങളെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നു കാണിച്ചാണ് അംഗങ്ങള്‍ക്കെതിരെ പുറത്താക്കല്‍ നടപടിയെടുത്തത്. സമരത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാര്‍ട്ടി നേതൃത്വം  വ്യക്തമാക്കിയത്.