വണ്ടൂര്‍: മലപ്പുറം വണ്ടൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് നേരെ ആക്രമണം.
കാപ്പില്‍ അരിപ്പ്മാട് സ്വദേശി മൂലങ്ങോടന്‍ സാജിദിനാണ് മര്‍ദനമേറ്റത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് പരാതി. വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ എത്തിയപ്പോഴായിരുന്നു സാജിദിന് നേരെ ആക്രമണമുണ്ടായത്. ആദ്യം ഒരാള്‍ എത്തുകയും പിന്നീട് മൂന്ന് നാല് പേരേത്തി കയ്യിലുള്ള ആയുധം വെച്ച് ആക്രമിക്കുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പിലുള്ള മറ്റുള്ളവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നേരത്തെയുണ്ടായ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ ബാക്കിയാണ് ഈ ആക്രമണമെന്നാണ് വിവരം. മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ സാജിദ് നിലവില്‍ സൗകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ പ്രശ്‌നങ്ങളുടെ ഭാഗമായുള്ള തര്‍ക്കങ്ങള്‍ പതിവാണെന്നാണ് വിവരം.
Content Highlight: CPI(M) worker beaten up at barber shop in Vandoor, Malappuram; Three arrested