കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് പറഞ്ഞു കൊണ്ട് പല വ്യാജ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. യാതൊരു മെഡിക്കല്‍ ആധികാരികതയുമില്ലാത്ത ഇത്തരം പ്രചരണങ്ങളില്‍ വീഴുന്നവരും ഏറെയാണ്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച കുറച്ചു വ്യാജ വിവരങ്ങളുടെ സത്യാവസ്ഥ നോക്കാം,
വെളുത്തുള്ളി കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാം?
വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വെളുത്തുള്ളി കഴിച്ചതു കൊണ്ട് കൊറോണയെ പ്രതിരോധിക്കാം എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. ലോകവ്യാപകമായി വെളുത്തുള്ളി കൊറോണയെ പ്രതിരോധിക്കും എന്നതരത്തില്‍ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടായിരുന്നു. ഒടുവില്‍ ലോകാരോഗ്യ സംഘടന തന്നെ ഇതില്‍ വിശദീകരണവുമായെത്തി. കൊറോണയെ പ്രതിരോധിക്കാന്‍ വെളുത്തുള്ളിക്ക് കഴിയുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ഇത് കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാല്‍ കൊറോണയെ തുരത്താം എന്ന് കരുതി ഇത് കഴിക്കേണ്ട. കാരണം കൊറോണയെ പേടിച്ച് ദക്ഷിണ ചൈനയില്‍ ഒരു സ്ത്രീ ഒന്നരകിലോ വെളുത്തുള്ളിയാണ് കഴിച്ചത്. ഇത്രയധികം വെളുത്തുള്ളി കഴിച്ചത് കാരണം ഇവരുടെ തൊണ്ടയ്ക്ക് കാര്യമായി മുറിവു പറ്റുകയും ചികിത്സ തേടേണ്ടിയും വന്നു.
സ്വയം നിര്‍മിത ഹാന്‍ഡ് വാഷുകള്‍
കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ടി ആരോഗ്യ വകുപ്പ് നല്‍കുന്ന പ്രധാന നിര്‍ദ്ദേശമാണ് കൈകള്‍ ഇടയ്ക്കിടെ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുക എന്നത്.
എന്നാല്‍ ഇതിന്റെ ചുവടു പിടിച്ച് നിരവധി വ്യാജപ്രചരണങ്ങളാണ് വന്നത്. വീട്ടില്‍ തന്നെ ചില ചേരുവള്‍ കൂട്ടിച്ചേര്‍ത്ത് ഹാന്‍ഡ് വാഷുകള്‍ ഉണ്ടാക്കുന്ന രീതി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇവയില്‍ മിക്കതിലും ആല്‍ക്കഹോള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മിശ്രിതം ആണ് ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ നിര്‍മിക്കുന്ന ഹാന്‍ഡ് വാഷുകള്‍ നമ്മുടെ ചര്‍മ്മത്തിന് ഹാനികരമാണെന്നാണ് മെഡിക്കല്‍ വിദ്ഗ്ദരുടെ അഭിപ്രായം. ഇതോടൊപ്പം കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ടി ആല്‍ക്കഹോള്‍ കുടിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്.
15 മിനിട്ട് ഇടവേളയില്‍ വെള്ളം കുടിക്കുക
ഒരു ജപ്പാനീസ് ഡോക്ടറുടെ നിര്‍ദ്ദേശം എന്ന പേരിലാണ് ഈ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. നമ്മുടെ ശരീരത്തിലെത്തിയ വൈറസിനെ നിരന്തരമായി വെള്ളം കുടിച്ച് കഴുകിക്കളയുക അല്ലെങ്കില്‍ നശിപ്പിക്കാന്‍ കഴിയുമെന്നത് ഒരു ജീവശാസ്ത്ര വ്യവസ്ഥയയിലും സാധ്യമല്ലെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഇതേ പറ്റി ബി.ബി.സിയോട് പ്രതികരിച്ചിരിക്കുന്നത്.
വായുവില്‍ കൂടി വൈറസ് ശരീരത്തില്‍ എത്തുന്നത്. ഇത് ചിലപ്പോള്‍ വായയിലൂടെയായിരിക്കും എന്നാല്‍ അതിനെ നിരന്തരമായി വെള്ളം കുടിച്ച് നീക്കം ചെയ്യുക എന്ന് അസാധ്യവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമാണ്. അതൊഴിച്ചു നിര്‍ത്തിയാല്‍ പൊതുവില്‍ വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
ചൂടേല്‍ക്കുക, ഐസ്‌ക്രീം ഒഴിവാക്കുക
കൊറോണ വൈറസിനെ ചൂട് ഉപയോഗിച്ച് പ്രതിരോധിക്കാന്‍ കഴിയുമെന്ന തരത്തില്‍ നേരത്തെ വ്യാപക പ്രചരണം നടന്നിരുന്നു. യുനിസെഫിന്റേതെന്ന പേരില്‍ വെയില്‍ കൊള്ളാനും ഐസ്‌ക്രീം പൂര്‍ണമായും ഒഴിവാക്കാനുമുള്ള ഒരു നിര്‍ദ്ദേശം കഴിഞ്ഞ ദിവസം വ്യാജമെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.
ചൂടില്‍ വൈറസിന് നിലനില്‍ക്കാന്‍ പറ്റില്ലെന്നതാണ് ഈ വ്യാജവാര്‍ത്തയുടെ അടിസ്ഥാനം. ഇത് നിരവധി പ്രമുഖര്‍ വരെ ഷെയര്‍ ചെയ്യാനുള്ള കാരണവും ഇത് തന്നെയായിരുന്നു. എന്നാല്‍ നമ്മുടെ ശരീരത്തില്‍ വൈറസ് എത്തപ്പെട്ടാല്‍ അതിനെ പുറത്ത് നിന്ന് വെയില്‍കൊണ്ട് പ്രതിരോധിക്കുക എന്നത് സാധ്യമല്ല. ശരീരത്തില്‍ കയറിയ വൈറസിനെ നശിപ്പിക്കാന്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിക്കു മാത്രമേ സാധിക്കൂ. ചൂടുവെള്ളത്തില്‍ കുളിച്ചതു കൊണ്ടോ ചൂടുവെള്ളം കുടിച്ചതു കൊണ്ടോ നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക താപനില മാറ്റുക എന്നത് സാധ്യവുമല്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
