മിനെയ്‌റോ: കോപ അമേരിക്ക ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ പരാഗ്വേയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

കളിയുടെ തുടക്കത്തില്‍ തന്നെ മികച്ച മുന്നേറ്റം നടത്തിയ അര്‍ജന്റീന ഒടുവില്‍ കഷ്ടിച്ച് സമനില പിടിക്കുകയായിരുന്നു

സമനിലയോടെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 34-ാം മിനിറ്റില്‍ മെസിയ്ക്ക് ലഭിച്ച ഫ്രീ കിക്ക് ഗോളാക്കാന്‍ സാധിച്ചില്ല.

37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസിലൂടെ പരാഗ്വെയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 57-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ അര്‍ജന്റീന തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെ ആയിരുന്നു മെസ്സിയുടെ ഗോള്‍.

WATCH THIS VIDEO: