തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എ.ഐ.സി.സി അംഗം കാവല്ലൂര്‍ മധുവാണ് മരിച്ചത്. 63 വയസ്സായിരുന്നു. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍ കുമാറിന് വേണ്ടി പ്രചരണം നടത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2006ല്‍ കിളിമാനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

കാവല്ലൂര്‍ മധുവിന്റെ മരണത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ പ്രചരണ പരിപാടികള്‍ തല്‍ക്കാലം യു.ഡി.എഫ് നിര്‍ത്തിവെച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ