ആഷസ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് ഒരുപാട് രസകരമായ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അടിവസ്ത്രം മാറുന്നതിനിടെ തന്റെ മുകളില്‍ വന്നു നിന്ന സ്പൈഡര്‍ ക്യാമിനോട് ‘ഇങ്ങോട്ട് നോക്കല്ലേ’ എന്ന രീതിയില്‍ ആംഗ്യം കാണിക്കുന്ന ജോ റൂട്ടിന്റെ വീഡിയോയും ബട്ലറിന്റെ ഹിറ്റ് വിക്കറ്റും ഇക്കൂട്ടത്തില്‍ പെടും.
ഇപ്പോഴിതാ മത്സരത്തിനിടെയുള്ള രസകരമായ സംഭവത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. സിംഗിളിനായുള്ള ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ റണ്ണിംഗാണ് ചിരിയുണര്‍ത്തുന്നത്.
Absolute scenes in the commentary box, completely losing it watching Joe Root run 😂 #Ashes pic.twitter.com/0CoJCSPTKD
— 7Cricket (@7Cricket) December 19, 2021
സാധാരണ റണ്ണിംഗ് ബിറ്റ്വീന് വിക്കറ്റ് സ്റൈലില്‍ നിന്നും മാറി രസകരമായ രീതിയിലാണ് റൂട്ട് ഓടുന്നത്. റൂട്ടിന്റെ ഓട്ടം കണ്ട കമന്റേറ്റര്‍മാരും ചിരിയടക്കാനാവാത്ത അവസ്ഥയിലായിരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ച് അത്ര രസകരമായിരുന്നില്ല കാര്യങ്ങള്‍. ആഷസിന്റെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പരാജയം രുചിക്കാനായിരുന്നു ഇംഗ്ലീഷ് പടയുടെ വിധി.
ഇംഗ്ലണ്ടിനെ 275 റണ്‍സിന് തകര്‍ത്താണ് ഓസ്ട്രേലിയ വന്‍ വിജയം നേടിയത്. ഓസീസിന്റെ റണ്‍മല പിന്തുടര്‍ന്ന ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റുമായി മത്സരം പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി നിലം പൊത്തുകയായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റിന് 473 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 9ന് 230 റണ്‍സിനും ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.
5 മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് ഓസീസ് ലീഡ് ചെയ്യുകയാണ്. ഡിസംബര്‍ 26ന് ബോക്സിംഗ് ഡേയിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ബോക്സിംഗ് ഡേ ടെസ്റ്റ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Commentators laughs on Joe Roots running between wickets
