13 വര്‍ഷത്തോളം തിയേറ്ററുകളില്‍ വിജയമില്ലാതെ ബുദ്ധിമുട്ടിയ സൂപ്പര്‍താരമായിരുന്നു സൂര്യ. താരത്തിന്റെ കാലം അവസാനിച്ചെന്നും ഇനി മാര്‍ക്കറ്റ് വാല്യൂവില്ലാത്ത നടനായി തുടരാമെന്നും പലരും അഭിപ്രായപ്പെട്ടപ്പോഴും തന്റെ പെര്‍ഫോമന്‍സിലൂടെ സൂര്യ ലൈംലൈറ്റില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ വിജയ് സിനിമാജീവിതം അവസാനിപ്പിച്ചതോടെ കോളിവുഡിലെ അമരക്കാരനാകാന്‍ സൂര്യയ്ക്ക് സാധിക്കുമോ എന്ന പലരുടെയും സംശയത്തിന് മറുപടിയായിക്കൊണ്ടായിരുന്നു ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പിലൂടെ സൂര്യ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്.
310 കോടിയോളം നേടി വന്‍ വിജയമായിരുന്നു കറുപ്പ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. വിമര്‍ശകരുടെ വായടപ്പിക്കാനും സൂര്യയ്ക്ക് ചിത്രത്തിലൂടെ സാധിച്ചു. കറുപ്പിലെ വിജയം ഒരു തുടക്കം മാത്രമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സുമായി താരം തിയേറ്ററുകളിലേക്കെത്തിയത്. റോം-കോം ഴോണറായിരുന്നിട്ട് കൂടി ചിത്രം വമ്പന്‍ കളക്ഷനാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇപ്പോഴിതാ റിലീസ് ചെയ്ത് 10 ദിവസം പിന്നിട്ടപ്പോള്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ചിത്രം 175 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലക്കി ബാസ്‌കര്‍ എന്ന ഹിറ്റ് ദുല്‍ഖര്‍ ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായത് മമിത ബൈജുവായിരുന്നു. ഏജ്-ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും കിട്ടിയതിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് ആന്ധ്രപ്രേദേശും തെലങ്കാനയും ചേര്‍ന്ന തെലുങ്ക് ബോക്‌സ് ഓഫീസില്‍ നിന്നും ആണെന്നത് പലരിലും കൗതുകമുണര്‍ത്തുന്നു. തമിഴ്‌നാട്ടില്‍ നിന്നും ചിത്രത്തിന് 46 കോടി ലഭിച്ചപ്പോള്‍ സൂര്യയുടെ കോട്ടയായ തെലുങ്കില്‍ നിന്നും 49 കോടിയോളം ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ രണ്ട് സ്ഥലങ്ങള്‍ക്കും പുറമെ ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത് കേരളത്തില്‍ നിന്നുമാണ്. 7.10കോടി രൂപയാണ് ചിത്രത്തിന് സംസ്ഥാനത്തെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഒന്നരക്കോടി രൂപ വിശ്വനാഥ് ആന്‍ഡ് സണ്‍സ് നേടിയപ്പോള്‍ 60 കോടിയോളം ചിത്രം സ്വന്തമാക്കിയിരിക്കുന്നത് വിദേശരാജ്യങ്ങളില്‍ നിന്നുമാണ്. ഇതോടെ വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ടോട്ടല്‍ കളക്ഷന്‍ 175 കോടി പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴും തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രം 200 കോടി മാര്‍ക്ക് പിന്നിടുമെന്നാണ് പലരും വിലയിരുത്തുന്നത്. കറുപ്പിന് ശേഷം സൂര്യയുടെ കരിയറിലെ സെക്കന്‍ഡ് ഹൈയസ്റ്റ് ഗ്രോസറായി വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഇതോടെ മാറിയിരിക്കുകയാണ്.
Content Highlight: Collection report of Viswanath and Sons starring Suriya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.