ന്യൂദല്‍ഹി: സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ കസ്റ്റഡിയില്‍. വിമാനത്തില്‍ കയറിയാണ് പൊലീസ് ദീപ്‌കെയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈയില്‍ നിന്നും ദല്‍ഹിയിലേക്ക് വിമാനമാര്‍ഗം എത്തിയതായിരുന്നു ദീപ്‌കെ.

അഭിജിത് ദീപ്‌കെയെ കൂടാതെ സി.ജെ.പി വക്താക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലാന്‍ഡ് ചെയ്തയുടെനെ തന്നെ പൊലീസ് ഒന്നടങ്കം വിമാനത്തിനുള്ളില്‍ കയറിയാണ് മൂവരെയും കസ്റ്റഡിയില്‍ എടുത്തത്.

നിരവധി വിദ്യാര്‍ത്ഥികളെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ജോണ്‍ബ്രിട്ടാസ് എം.പി, ബാലഗോപാല്‍ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സി.പി.ഐ.എം എം.പിമാര്‍ അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദല്‍ഹി കേരള ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് സി.പി.ഐ.എം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരള ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ നേതാക്കളെ പൊലീസ് ഉടന്‍ തന്നെ വളയുകയായിരുന്നു.

 

 

Content Highlight: CJP founder Abhijit Deepke in custody.