ഗുവാഹത്തി: ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പ്രതിഷേധിച്ച് അസമിലെ പ്രമുഖ നടനും ഗായകനുമായ രവി ശര്‍മ്മ ബി.ജെ.പി വിട്ടു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു രവിശര്‍മ്മ ഇക്കാര്യം അറിയിച്ചത്.
മാസങ്ങള്‍ക്കുമുമ്പായിരുന്നു ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. ‘ഞാന്‍ ഇന്ന് എന്തായിരിക്കുന്നുവോ അതിലേക്ക് അസമിലെ ജനങ്ങളാണ് എന്നെ എത്തിച്ചത്. ഞാനൊരിക്കലും ഈ ബില്ലിനെ പിന്തുണയ്ക്കില്ല. കുടിയേറ്റക്കാരുടെ പ്രതിസന്ധികള്‍ ഞാന്‍ ഇതിനോടകം കണ്ടുകഴിഞ്ഞതാണ്. അവരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ബില്ല് റദ്ദാക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. അസം ജനതയ്‌ക്കൊപ്പമുള്ള എന്റെ പ്രതിഷേധം തുടരും’, രവിശര്‍മ്മ പറഞ്ഞു.
ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
നടനും അസം സ്റ്റേറ്റ് ഫിലിം കോര്‍പറേഷന്‍ ഡെവലെപ്‌മെന്റ് കോര്‍പറേഷന്റെ ചെയര്‍പേഴ്‌സണുമായ ജതിന്‍ ബോറയും ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു.
പ്രതിഷേധക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം താന്‍ തെരുവിലിറങ്ങുമെന്നും രാഷ്ട്രീയ നേട്ടം ഉന്നംവെച്ച് ബി.ജെ.പിയില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്‍ ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ അസമില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനയായ NESO ചൊവ്വാഴ്ച രാവിലെ 5 മണി മുതല്‍ 4 മണി വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ്, എ.യു.ഡി.എഫ്, ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍, കൃഷ്‌ക് മുക്തി സംഗ്രം സമിതി, ഓള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്സ് യൂണിയന്‍, ഖാശി സ്റ്റുഡന്റ്സ്, നാഗാ സ്റ്റുഡന്റ്സ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് നടത്തുന്നത്.
ഇതേ തുടര്‍ന്ന് അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, മേഖാലയ, മിസോറാം, എന്നീ സംസ്ഥാനങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നാഗാലാന്റില്‍ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആഘോഷം നടക്കുന്ന സമയമായതിനാല്‍ ബന്ദില്‍ നിന്നും ഒഴിവായിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
