രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം വൈഭവ് സൂര്യവശിയെ പ്രശംസിച്ച് ഇതിഹാസ താരം ക്രിസ് ഗെയ്ല്‍. ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ തന്റെ റെക്കോഡ് വൈഭവ് മറികടന്നതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് ഗെയ്ല്‍ പറഞ്ഞു. വെറും 15 വയസില്‍ ഈ റെക്കോഡ് തകര്‍ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ലോകത്ത് ആര്‍ക്കും ഈ പ്രായത്തില്‍ അത് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും വിന്‍ഡീസ് താരം എടുത്തുപറഞ്ഞു.
‘എന്റെ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് വൈഭവ് സൂര്യവംശിക്ക് മാത്രമായിരിക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ എന്റെ റെക്കോഡ് വൈഭവ് സൂര്യവംശി തകര്‍ത്തതില്‍ ഇന്ന് ഞാന്‍ വളരെ സന്തോഷവാനാണ്. വെറും 15 വയസില്‍ ഈ റെക്കോഡ് തകര്‍ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, ലോകത്ത് ആര്‍ക്കും ഈ പ്രായത്തില്‍ അത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വൈഭവ് സൂര്യവംശി ഒരു പ്രത്യേക പ്രതിഭയാണ്.
വൈഭവ് സൂര്യവംശിയും ക്രിസ് ഗെയ്‌ലും
അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭ ഞാന്‍ മാത്രമല്ല, എന്നെപ്പോലുള്ള ഒരുപാട് താരങ്ങള്‍ പോലും അവനെപ്പോലൊരു താരത്തെ ജീവിതത്തില്‍ കണ്ടിട്ടുണ്ടാകില്ല. ശരിക്കും, വൈഭവ് സൂര്യവംശി ഒരു അസാധാരണ കളിക്കാരനാണ്. ബി.സി.സി.ഐ അദ്ദേഹത്തെ ശരിയായി പരിപാലിക്കണം, കാരണം അദ്ദേഹം ഇന്ത്യയ്ക്ക് ഒരു വലിയ ആസ്തിയായി മാറും. ഇത്തിരി പോലും ഭയമില്ലാത്ത ഒരു കളിക്കാരനാണ് അവന്‍,’ ഗെയ്ല്‍ പറഞ്ഞതായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.
He’s always aiming for the stars 💫
Relive his record-breaking six ▶️ https://t.co/7D6JymqfsM#TATAIPL | #Eliminator | #TheFinalLeap | #SRHvRR | @rajasthanroyals pic.twitter.com/8YODkB5QJy
— IndianPremierLeague (@IPL) May 27, 2026
ഐ.പിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ മിന്നും പ്രകടനമാണ് വൈഭവ് സൂര്യവശി കാഴ്ചവെച്ചത്. ഓറഞ്ച് ആര്‍മിക്കെതിരെ വൈഭവ് 29 പന്തില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 334.48 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കുട്ടിത്താരം ഉദയ സൂര്യന്‍മാരെ അടിച്ചുപറത്തിയത്.
ഇതോടെ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകര്‍ക്കാനും വൈഭവിന് സാധിച്ചിരുന്നു. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് വൈഭവ്. 2012ല്‍ ഗെയ്ല്‍ നേടിയ 59 സിക്സറുകളുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2026ല്‍ 65 സിക്സറുളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
1⃣0⃣0⃣% pure box office 🍿
Vaibhav Sooryavanshi is named the Player of the Match 🏅
Relive his knock ▶️ https://t.co/LvujhtkB58 #TATAIPL | #Eliminator | #TheFinalLeap | #SRHvRR pic.twitter.com/9rLfJrJQd5
— IndianPremierLeague (@IPL) May 27, 2026
മാത്രമല്ല ഈ സീസണില്‍ 600 റണ്‍സും കടന്ന് കുതിക്കാനും വൈഭവിന് സാധിച്ചു. 15 ഇന്നിങ്സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
അതേസമയം ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനായി കാത്തിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Chris Gayle Praises Young Player Vaibhav Sooryavanshi Who Break His Record
