ചെന്നൈയെ ഭാഗ്യം തുണച്ചില്ല; സഞ്ജു അടിച്ചാലും അടിച്ചില്ലെങ്കിലും ഇന്ന് നിര്‍ണായകം!
Cricket
ചെന്നൈയെ ഭാഗ്യം തുണച്ചില്ല; സഞ്ജു അടിച്ചാലും അടിച്ചില്ലെങ്കിലും ഇന്ന് നിര്‍ണായകം!
ശ്രീരാഗ് പാറക്കല്‍
Friday, 15th May 2026, 7:31 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. പ്ലേഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ചെന്നൈയ്ക്ക് മത്സരത്തില്‍ വിജയിച്ചേ തീരു. മറുവശത്ത് അഭിമാന വിജയത്തിനാണ് റിഷബ് പന്തും സംഘവും ഇറങ്ങിയത്.

എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചെന്നൈക്ക് തിരിച്ചടിയാണ് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട യെല്ലോ ആര്‍മിയെ ലഖ്‌നൗ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ടോസിന്റെ ഭാഗ്യം നഷ്ടപ്പെട്ടതോടെ വിക്കറ്റ് നഷ്ടപ്പെടാതെ, സമ്മര്‍ദത്തിലാകാതെ ചെന്നൈക്ക് സ്‌കോര്‍ ഉയര്‍ത്തേണ്ടി വരും. കരുത്ത് വീണ്ടെടുത്ത ലഖ്‌നൗ ബൗളിങ് നിരയെ ശ്രദ്ധയോടെ തന്നെ ചെന്നൈക്ക് നേരിടേണ്ടിവരും.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും പ്രകടനം ചെന്നൈയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ലഖ്‌നൗവിനെതിരെ വിജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനാണ് ചെന്നൈയുടെ ലക്ഷ്യം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവ

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീര്‍, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മുകേഷ് ചൗദരി

ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മുകുള്‍ ചൗധരി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി, മയങ്ക് യാദവ്, ആകാശ് സിങ്, പ്രിന്‍സ് യാദവ്

Content Highlight: Chennai Super Kings In Crucial Match Against Lucknow Super Gaints In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ