മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യു.ഡബ്ല്യു.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായ ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ ഇനി ഒ.ടി.ടിയിലേക്ക്. തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയ ചിത്രം ഫെബ്രുവരി 19 മുതൽ നെറ്റ്ഫ്ലിസ് വഴി സ്ട്രീമിംഗ് ആരംഭിക്കും. സ്ട്രീമിംങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മുമ്പ് ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അദ്വൈത് നായർ, മോഹൻലാലിന്റെ അനന്തരവനുമാണ്
ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ , പൂജ മോഹൻദാസ്, സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
2026 ൽ മോളിവഡിൽ നിന്നുള്ള ആദ്യ ഹിറ്റെന്ന നേട്ടം നേടിയ ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 33.32 കോടി രൂപയാണ് സ്വന്തമാക്കിയത്. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ റിതേഷ് എസ്. രാമകൃഷ്ണനും ഷിഹാൻ ഷൗക്കത്തുമാണ് നിർമ്മാണം.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകർന്ന ചിത്രം കൂടിയാണ് ചത്താ പച്ച .
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.