ബിജിത് ബാലയുടെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന അലന്‍സിയറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ അങ്കക്കാരന്‍ അച്ചുട്ട്യേട്ടന്‍ എന്ന കഥാപാത്രത്തെയാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്നത്.

ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, വിജിലേഷ് തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഇടതുപക്ഷ നേതാവായിട്ടാണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെത്തുന്നത്. ദിനേശന്‍ എന്നാണ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലന്‍സിയര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കു പുറമെ രസ്‌ന പവിത്രന്‍, ഹരീഷ് കമാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേല്‍ മഠത്തില്‍ ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒപ്പം അതിഥി വേഷത്തില്‍ സണ്ണി വെയനും എത്തുന്നുണ്ട്.

മുഴുനീള എന്റര്‍ടെയ്‌നറായ ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ശ്രീനാഥ് ഭാസിയും ആന്‍ ശീതളും ജോഡികളായെത്തുന്ന ആദ്യ ചിത്രം കൂടിയാണ് പടച്ചോനെ ഇങ്ങള് കാത്തോളീ.

‘വെള്ളം’,’അപ്പന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

Content Highlight: Character poster of Padachone ingal katholi out now