എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ പോരാട്ടം ഇന്ന്
എഡിറ്റര്‍
Thursday 6th June 2013 12:04pm

team-india..

കാര്‍ഡിഫ്:  മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യന്‍ ട്രോഫി ക്രിക്കറ്റിന് ഇംഗ്ലണ്ടിലെ കാര്‍ഡിഫില്‍ ഇന്ന് ഔദ്യോഗിക തുടക്കം.

ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ലോക ക്രിക്കറ്റിലെ കരുത്തരായ എട്ടു ടീമുകള്‍ അണിനിരക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്ന അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.  ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നീ ടീമുകളാണുള്ളത്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമേ, പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസുമാണ് ഗ്രൂപ്പ് ബിയില്‍. ടൂര്‍ണമെന്റില്‍ 15 മത്സരങ്ങളാണുള്ളത്.

Ads By Google

ഐ.പി.എല്‍ വാതുവെപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനേറ്റ കനത്ത തിരിച്ചടി ചാമ്പ്യന്‍സ് ട്രോഫി നേടുന്നതിലൂടെ പരിഹാരിക്കാനാണ് ധോണിയും കൂട്ടരും ലക്ഷ്യമിടുന്നത്.

ഏകദിന ക്രിക്കറ്റില്‍ പരിഷ്‌കരിച്ച പുതിയ നിയമങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി പരീക്ഷിക്കപ്പെടുമെന്ന പ്രത്യേകതയും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്കുണ്ട്.

വാതുവെപ്പ് വിവാദം കത്തിപടരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശനമായ നടപടികളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ എടുത്തിട്ടുള്ളത്. കളിക്കാര്‍ അവരുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ മത്സരത്തിന് മുമ്പായി ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി യൂണിറ്റിനെ ഏല്പിക്കണം.

1998 ലാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമായത്. ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള കലാശപ്പോരാട്ടങ്ങളില്‍ രണ്ട്തവണ ഓസ്‌ട്രേലിയ (2006, 2009) ചാമ്പ്യന്മാരായപ്പോള്‍ ഇന്ത്യയും, ശ്രീലങ്കയും, വിന്‍ഡീസും, ദക്ഷിണാഫ്രിക്കയും ഓരോ തവണ ചാമ്പ്യന്മാരായി. തുടര്‍ച്ചയായ മൂന്നാം കിരീടം തേടിയാണ് ഓസ്‌ട്രേലിയ ഇക്കുറി മൈതാനത്തേക്കിറങ്ങുന്നത്.

യുവതാരങ്ങളുടെ പ്രകടനമാവും ഇന്ത്യന്‍ ടീമിന് കരുത്തേകുക. വിരാട്  കോഹ്‌ലിയും, ദിനേഷ് കാര്‍ത്തികും, ശിഖര്‍ ധവാനും, സുരേഷ് റെയ്‌നയും, രോഹിത് ശര്‍മയുമടങ്ങുന്ന യുവ താരങ്ങളാണ് ഇന്ത്യയുടെ പുതു പ്രതീക്ഷകള്‍.

ഇവര്‍ക്കൊപ്പം നായകന്‍ ധോണിയും മികച്ച ഫോമിലാണ്. എന്നാല്‍, ടീം സെലക്ഷന്‍ ധോണിയെ വിഷമിപ്പിക്കുമെന്നുറപ്പ്. ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിനുശേഷം തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ ദിനേഷ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

എതിരാളികളായ ദക്ഷിണാഫ്രിക്കയും മികച്ച ഫോമിലാണ്. എ.ബി ഡിവില്യേഴ്‌സ് നയിക്കുന്ന ടീമില്‍ ഹഷിം അംല, ഫാഫ് ഡുപ്ലസി, ജെ.പി. ഡുമിനി എന്നിവര്‍ ബൗളിങ്ങില്‍ കരുത്തേകും. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ഡെയ്ല്‍ സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിച്ചേക്കില്ലെന്നാണറിയുന്നത്.

Advertisement