സി.സി.എല്‍ (സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്) പുതിയ സീസണിനുള്ള കേരള സ്‌ട്രൈക്കേഴ്‌സിനെ കുഞ്ചാക്കോ ബോബന്‍ നയിക്കും. 17 അംഗ ടീമിനെ ബുധനാഴ്ച പ്രഖ്യാപിച്ചു.
നടന്‍മാര്‍ക്ക് പുറമെ സംവിധായകരും ഗായകരും സംഗീത സംവിധായകരും ടീമിന്റെ ഭാഗമാണ്. കുഞ്ചാക്കോ ബോബന് പുറമെ ആസിഫ് അലി, സിജു വില്‍സണ്‍, ഉണ്ണി മുകുന്ദന്‍, സഞ്ജു ശിവറാം എന്നിവരടങ്ങുന്നതാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ മുന്‍ നിര താരങ്ങള്‍.
ഫെബ്രുവരി 23നാണ് സി.സി.എല്‍ ആരംഭിക്കുന്നത്.
കേരള സ്ട്രൈക്കേഴ്സ് സ്‌ക്വാഡ്:
കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്‌മാന്‍, നിഖില്‍ കെ. മേനോന്‍, വിജയ് യേശുദാസ്, കലാഭവന്‍ പ്രജോദ്, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും ഇതുവരെ കിരീടം നേടാന്‍ സ്‌ട്രൈക്കേഴ്‌സിന് സാധിച്ചിട്ടില്ല. രണ്ട് തവണ കിരീടത്തിനടുത്തെത്തി കാലിടറി വീഴാനായിരുന്നു മലയാളത്തിന്റെ പ്രിയ താരങ്ങള്‍ക്ക് സാധിച്ചത്.
2014, 2017 സീസണുകളിലാണ് സ്‌ട്രൈക്കേഴ്‌സ് സി.സി.എല്ലിന്റെ ഫൈനലില്‍ പ്രവേശിച്ചത്. 2014ല്‍ കിച്ച സുദീപിന്റെ കര്‍ണാടക ബുള്‍ഡോഴ്‌സിസിനോട് പരാജയപ്പെട്ടപ്പോള്‍ 2017ല്‍ തെലുഗു വാറിയേഴ്‌സാണ് കേരളത്തെ പരാജയപ്പെടുത്തിയത്.
