കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരത്തില്‍ പങ്കെടുത്ത താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ കേസെടുത്ത് പൊലീസ്. ബിഷപ്പ് അടക്കം സമരത്തില്‍ പങ്കെടുത്ത നാല്‍പതിലധികം ആളുകള്‍ക്കെതിരെയാണ് കേസ്.

താമരശ്ശേരിയിലെ കര്‍ഷകര്‍ ഇന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിലായിരുന്നു പ്രതിഷേധം.

ഇതില്‍ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയും പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് താമരശ്ശേരി പൊലീസ് ബിഷപ്പിനെതിരെ കേസെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക