സ്‌പോണ്‍സര്‍മാരായി കൊക്ക കോളയെ അവതരിപ്പിച്ചതില്‍ ആരാധകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ കമന്റ് ബോക്‌സ് പൂട്ടി സൂപ്പര്‍ ലീഗ് കേരള ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സി. സെപ്റ്റംബര്‍ 28നാണ് കൊക്കകോളയെ തങ്ങളുടെ ഔദ്യോഗിക പാര്‍ട്ണര്‍മാരായി ക്ലബ്ബ് അവതരിപ്പിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചായിരുന്നു ഇക്കാര്യം ക്ലബ്ബ് അധികൃതര്‍ ആരാധകരെ അറിയിച്ചത്. ‘ഫീല്‍ഡില്‍ യഥാര്‍ത്ഥ മാജിക്’, ഞങ്ങളുടെ ഓദ്യോഗിക ഡ്രിങ്കിങ് പാര്‍ട്ണറായ കൊക്കകോള ഓരോ നിമിഷത്തിലും യഥാര്‍ത്ഥ മാജിക് കൊണ്ടുവരാന്‍ തയ്യാറാണ് എന്ന അടികുറിപ്പോടെയാണ് കാലിക്കറ്റ് എഫ്.സി പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ ആരാധകര്‍ പ്രതിഷേധവുമായെത്തി.
