ബി.ടി.എസ് ഗായകന്‍ ജങ്കൂക്ക് ആര്‍.ആര്‍.ആറിലെ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട നാട്ടു നാട്ടു എന്ന ഗാനം ആലപിച്ചു. ഈ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി ജങ്കൂക്ക് ഒരു ലൈവ് സെഷന്‍ നടത്തിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെയും രാം ചരണിന്റെയും ബ്ലോക്ക്ബസ്റ്റര്‍ ഗാനം സ്ട്രീം ചെയ്ത് ലൈവില്‍ അദ്ദേഹം കാണുകയും ചെയ്തു. താന്‍ ഒരു ആര്‍.ആര്‍.ആര്‍ ആരാധകനാണെന്നും പാട്ടിലെ ഹുക്ക് സ്റ്റെപ്പ് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളില്‍, എസ്.എസ് രാജമൗലി ചിത്രത്തിലെ റാമിന്റെയും താരകിന്റെയും ചുവടുകള്‍ക്ക് ജങ്കൂക്ക് ചുണ്ടുകള്‍ ചലിപ്പിക്കുന്നതും കാണാം.

‘നിങ്ങള്‍ക്ക് ഈ പാട്ട് അറിയാമോ? ഞാന്‍ അടുത്തിടെ ആര്‍.ആര്‍.ആര്‍ എന്ന സിനിമ കണ്ടു. അതിലെ ഈ ഗാനം വളരെ രസകരമാണ്,’ പാട്ട് കേള്‍ക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.

ആര്‍.ആര്‍.ആറും അതിലെ പാട്ടും അദ്ദേഹത്തിന് അറിയാമെന്നറിഞ്ഞതില്‍ ആരാധകര്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഈ മനോഹരമായ നിമിഷത്തില്‍ ബി.ടി.എസ് ആരാധകര്‍ വലിയ സന്തോഷത്തിലാണ്. താന്‍ ആര്‍.ആര്‍.ആര്‍ കണ്ടതായി ജിയോണ്‍ ജങ്കൂക്കും വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, 95ാമത് അക്കാദമി അവാര്‍ഡിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ യു.എസ്.എയിലെ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തു.

ആര്‍.ആര്‍.ആര്‍ ലോസ് ആഞ്ചെലെസില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് നിര്‍മാതാക്കളാണ് ട്വീറ്റ് ചെയ്തിരുന്നത്. ആര്‍.ആര്‍. കൂടാതെ ഓസ്‌കാര്‍ വേദിയില്‍ വെച്ച് ഇതിലെ നാട്ടു നാട്ടു എന്ന പാട്ട് ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും അവതരിപ്പിക്കും.

content highlight: bts singer jangkook sings rrr movie nattu nattu song