[]ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
സ്‌ഫോടനത്തില്‍ അടുത്തുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് സാരമായ കേട് പാട് സംഭവിച്ചിട്ടുണ്ട്. എട്ടോളം വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.മോട്ടോര്‍ സൈക്കിളില്‍ വച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച വൈകീട്ട് 5.10-ഓടെയാണ് സ്്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്‌ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി.
2004 മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദമാണ് ബലൂചിസ്ഥാന്‍ പ്രവിശ്യ. ഇസ്ലാമിക തീവ്രവാദികളും മറ്റും നടത്തുന്ന ആക്രമണങ്ങള്‍ ഇവിടെ പതിവാണ്. കൊലപാതകവും, ബോംബ് സ്‌ഫോടനവും, തട്ടികൊണ്ട് പോകലും ബലൂചിസ്ഥാന്‍ മേഖലയില്‍ വ്യാപകമാണ്.
കൂടുതല്‍ സ്വയം ഭരണാവകാശും മേഖലയിലെ പ്രകൃതി ദത്ത വിഭവങ്ങളില്‍ കൂടുതല്‍ അധികാരവുമാണ് ബലൂചി തീവ്രവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പാക്ക് സര്‍ക്കാര്‍ ഇതിനെതിരാണ്. ഇതാണ് അക്രമപരമ്പരകള്‍ തുടര്‍ക്കഥയാവുന്നതിന് കാരണമെന്നാണ് കരുതുന്നത്.
