[]ഇംഫാല്‍: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി എത്തുന്നതിന് തൊട്ടുമുമ്പ് മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലില്‍ സ്‌ഫോടനം.
സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കെല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സൈനികര്‍ തിരിച്ച് വെടിവെക്കാന്‍ തുടങ്ങിയതോടെ ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.
മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നംബാസി പ്രദേശത്ത് റോന്തുചുറ്റിയ സൈനികര്‍ക്കുനേരെയാണ് ഒരുസംഘമാളുകള്‍ ബോംബ് എറിഞ്ഞത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയില്‍ പങ്കെടുക്കാനാണ് മോഡി ഇംഫാലില്‍ എത്തിയത്.
മോഡിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കണമെന്ന് യുണൈറ്റഡ് റവല്യൂഷനറി ഫ്രണ്ട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ മോഡിയുടെ പരിപാടിക്ക് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ആസാമില്‍ നിന്നുള്ള രാജ്യസഭാ എം.പി ആയിരുന്നിട്ട് പോലും വടക്ക്-കിഴക്കന്‍ പ്രദേശങ്ങളുടെ വികസനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒന്നും ചെയ്തില്ലെന്ന് മോഡി ആരോപിച്ചു. ഇംഫാലില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോഡി.
ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് 60 വര്‍ഷം കൊടുത്തെങ്കിലും കോണ്‍ഗ്രസ് ഈ 60 വര്‍ഷമത്രയും രാജ്യത്തെ നശിപ്പിക്കുകയായിരുന്നെന്നും മോഡി പറഞ്ഞു.
