കോഴിക്കോട്: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായി അക്രമസംഭവം തുടര്‍ക്കഥയായ പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്. സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
കണ്ണിപ്പൊയില്‍ രാധാകൃഷ്ണന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നടന്ന ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
Also Read കണ്ണൂരില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍; നേതാക്കളുടെ വീടിന് നേരെ ബോംബേറ്; ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം
വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസമായി സമാന രീതിയില്‍ അക്രമസംഭവങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അക്രമം നടക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഇന്ന രാവിലെ 4 പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
DoolNews Video
